കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജീവനക്കാര്‍ നല്‍കിയ ആശയത്തില്‍ പ്രവര്‍ത്തിച്ച് ദുബായ് മുനിസിപ്പാലിറ്റി നേടിയത് കോടികള്‍!!!

Google Oneindia Malayalam News

ദുബായ്: ജീവനക്കാരില്‍ നിന്നും പുത്തന്‍ ആശയങ്ങള്‍ സ്വരൂപിച്ച് അത് പ്രവര്‍ത്തിയില്‍ കൊണ്ട് വന്നപ്പോള്‍ ദുബായ് മുനിസിപ്പാലിറ്റിക്ക് നേടാനായത് കോടികള്‍. പ്രവര്‍ത്തന ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ദുബായ് മുനിസിപ്പാലിറ്റി നിങ്ങളുടെ ആശയം ഞങ്ങളുമായി ഷെയര്‍ ചെയ്യൂ എന്ന കാമ്പയിന് ജീവനക്കാര്‍ക്കിടയില്‍ തുടക്കം കുറിച്ചത്.

പദ്ധതിക്ക് മികച്ച പ്രതികരണമാണ് ജീവനക്കാരില്‍ നിന്നും ലഭിച്ചത്. ഏതാണ്ട് ഒരു ലക്ഷത്തില്‍പരം പുത്തന്‍ ആശയങ്ങള്‍ ജീവനക്കാര്‍ സ്വന്തം സ്ഥാപനത്തിന്റെ വിജയത്തിനു വേണ്ടി സമര്‍പ്പിച്ചു. ഇതില്‍ ഏറ്റവും അനുയോജ്യമായതാണ് മുനിസിപ്പാലിറ്റി നടപ്പില്‍ വരുത്തിയിരിക്കുന്നത്.

publichealthservicesdepartmentteamafterwinningthesuggestionschemeaward

ഇത്തരത്തില്‍ നടപ്പിലാക്കിയ ഏതാനും ചില ആശയങ്ങള്‍ വഴി കഴിഞ്ഞ ആറു മാസത്തിനിടെ ഏതാണ്ട് 1.8 കോടി ദിര്‍ഹമാണ് ദുബായ് മുനിസിപ്പാലിറ്റിക്ക് നേടാനായതെന്ന് ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ ഹുസ്സൈന്‍ നാസ്സര്‍ ലൂത്ത വ്യക്തമാക്കി. മികച്ച ആശയങ്ങള്‍ സമര്‍പ്പിച്ചവര്‍ക്കുളള അംഗീകാരങ്ങള്‍ കൈമാറി സംസാരിക്കുകയായിരുന്നു അദ്ദേഹം.

മികച്ച 26 ആശയങ്ങള്‍ക്ക് സ്വന്തം പേരില്‍ പേറ്റന്റ് വാങ്ങി നല്‍കാനും ദുബായ് മുനിസിപ്പാലിറ്റി തങ്ങളുടെ ജീവനക്കാരെ സഹായിച്ചു. കൂടുതല്‍ നല്ല ആശയങ്ങളിലൂടെ കമ്പനിയെ കൂടുതല്‍ ലാഭത്തിലാക്കാനുളള തയ്യാറെടുപ്പിലാണ് മലയാളികള്‍ അടക്കമുള്ള ജീവനക്കാര്‍..

English summary
Dubai Municipality honours employees for innovative suggestions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X