കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ്: ഷോപ്പിംഗ് ഇനി എളുപ്പമാകും, ഡെബിറ്റ് കാര്‍ഡുകള്‍ക്ക് സമാനമായി നോല്‍ കാര്‍ഡുകളും

ദുബായില്‍ ഷോപ്പിംഗിന് ഇനി മെട്രോ കാര്‍ഡുപയോഗിക്കാം

  • By Sandra
Google Oneindia Malayalam News

ദുബായ്: ആര്‍ടിഎയുടെ നോല്‍ കാര്‍ഡ് ഉപയോഗിച്ച് മറ്റ് പണമിടപാടുകള്‍ നടത്തുന്നതിനുള്ള സൗകര്യം നിലവില്‍ വരുന്നു. ഡെബിറ്റ് കാര്‍ഡുകള്‍ക്ക് സമാനമായി എന്‍ഒഎല്‍ കാര്‍ഡ് ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങാന്‍ സാധിക്കും എന്നതാണ് ദുബായി ആര്‍ടിഎ കൊണ്ടുവന്നിട്ടുള്ള കാര്‍ഡിന്റെ പ്രത്യേകത. ഇത് സംബന്ധിച്ച ധാരണാപത്രത്തില്‍ ആര്‍ടിഎ ഒപ്പുവെച്ചു. 2017 മുതലാണ് നോല്‍കാര്‍ഡ് ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങുന്നതിനുള്ള സൗകര്യം നിലവില്‍ വരുന്നത്.

ദുബായിലെ പൊതുഗാതഗത സംവിധാനങ്ങളിലെ യാത്രക്കുവേണ്ടി ഉപയോഗിക്കുന്ന നോല്‍ കാര്‍ഡ് സംവിധാനം മറ്റ് സേവനങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാനുള്ള നീക്കമാണ് റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടേത്. ദുബായിയെ സ്മാര്‍ട്ട് സിറ്റിയാക്കി മാറ്റാനുള്ള യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നോല്‍ എന്‍ഒഎല്‍ കാര്‍ഡ് വഴി മറ്റ് പണമിടപാടുകള്‍ കൂടി സാധ്യമാക്കുന്നത്.

nolcard

പദ്ധതി നിലവില്‍ വരുന്നതോടെ കാര്‍ഡ് ഉപയോഗിച്ച് അയ്യായിരം ദിര്‍ഹം വരെയുള്ള ഇടപാടുകള്‍ നടത്താന്‍ കഴിയും. ദുബായില്‍ നടക്കുന്ന ജൈറ്റക്‌സ് മേളയുടെ ഭാഗമായി സന്ദര്‍ശകര്‍ക്ക് നോല്‍ കാര്‍ഡ് ഉപയോഗിച്ചുള്ള പണമിടപാട് നടത്താനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. വേള്‍ഡ് ട്രേഡ് സെന്റര്‍ മെട്രോ സ്‌റ്റേഷനിലെ സൂ സ്‌റ്റോറിലാണ് പരീക്ഷണാര്‍ത്ഥം ഇത് ആരംഭിച്ചിട്ടുള്ളത്.

ആദ്യ ഘട്ടമായി ആയിരം ചില്ലറവില്‍പ്പന കേന്ദ്രങ്ങളില്‍ നോല്‍ കാര്‍ഡ് ഉപയോഗിച്ച് പണമിടപാടുകള്‍ ആരംഭിക്കും. അടുത്ത വര്‍ഷത്തോടുകൂടി ഇത് പതിനായിരത്തോളം സ്ഥാപനങ്ങളാക്കി മാറ്റാനാണ് പദ്ധതി. മെട്രോ സ്‌റ്റേഷനുകള്‍, സൂം സ്‌റ്റോറുകള്‍, പെട്രോള്‍ സ്‌റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ ആരംഭിച്ചിട്ടുണ്ട്. സില്‍വര്‍ കാര്‍ഡില്‍ നിക്ഷേപിക്കാവുന്ന പണത്തിന്റെ പരിധി ആയിരവും ബ്ലൂക്ലാര്‍ഡില്‍ അയ്യായിരവുമാണ്.

English summary
Dubai’s RTA to enable retail transactions using NOL. RTA planned to expand the metro card's usage for shoping purposes too.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X