കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായില്‍ ഡിസംബര്‍ 1മുതല്‍ ടാക്സി നിരക്ക് കൂടും

  • By Meera Balan
Google Oneindia Malayalam News

ദുബായ്: ദുബായിലെ ടാക്‌സി യാത്രകള്‍ക്ക് ഇനി ചെലവ് കൂടും. ഡിസംബര്‍ ഒന്ന് മുതല്‍ ടാക്‌സി നിരക്ക് വര്‍ധിപ്പിയ്ക്കാന്‍ റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) തീരുമാനിച്ചു. സര്‍വീസുകള്‍ കൃത്യമായി ലഭ്യമാക്കുന്നതിനും തിരക്ക് നിയന്ത്രിയ്ക്കുന്നതിനുമാണ് നിരക്ക് വര്‍ധന.

മുന്‍കൂട്ടി ടാക്‌സി ബുക്ക് ചെയ്യാതെ വഴിയില്‍ നിന്ന് നേരിട്ട് യാത്രയ്‌ക്കെത്തുന്നവര്‍ക്കുള്ള മിനിമം ടാക്‌സി നിരക്ക് അഞ്ച് ദിര്‍ഹമായാണ് ഉയര്‍ത്തിയത്. മുന്‍പ് മൂന്ന് ദിര്‍ഹമായിരുന്നു. ബുക്ക് ചെയ്ത ടാക്‌സിയാത്രകള്‍ക്ക് ആറ് മുതല്‍ എട്ട് ദിര്‍ഹം വരെയാണ് ഈടാക്കുക.

Dubai

തിരക്കേറിയ സമയങ്ങളില്‍ രാവിലെ ഏഴ് മുതല്‍ പത്ത് വരെയും വൈകിട്ട് നാല് മുതല്‍ എട്ടുവരെയുമാണ് ടാക്‌സിയ്ക്ക് ഏറെ ആവശ്യക്കാരുള്ളത്. ബുക്ക് ചെയ്യാതെ ടാക്‌സി യാത്ര നടത്തുന്നവരാണ് അധികവും ഇവരുടെ ഇനിഷ്യല്‍ ചാര്‍ജ്ജ് റീഡിംഗ് ആണ് അഞ്ച് ദിര്‍ഹമാക്കി ഉയര്‍ത്തിയത്.

തിരക്കുള്ള സമയങ്ങളില്‍ മുന്‍കൂട്ടി ബുക്ക് ചെയ്ത യാത്രകള്‍ക്ക് 12 ദിര്‍ഹം വരെ മീറ്റര്‍ റിഡിംഗ് തുടങ്ങിയേക്കാം. പ്രത്യേകം നിശ്ചയിച്ച തിരക്കുള്ള സമയങ്ങളിലാണ് നിരക്ക് കൂടുക.പുതിയ നിരക്കുകള്‍ക്ക് അനുസരിച്ച് ടാക്സി സേവനദാതാക്കള്‍ മീറ്റര്‍ നിരക്ക് അപ്ഗ്രേഡ് ചെയ്യണമെന്ന് ആര്‍ടിഎ അറിയിച്ചു.

English summary
Dubai's RTA hikes taxi starting fare from next week.New fares aimed to upgrade taxi services.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X