കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകത്തിലെ ഏറ്റവും നീളമേറിയ സ്വര്‍ണമാല ദുബായില്‍ ഒരുങ്ങുന്നു

  • By Meera Balan
Google Oneindia Malayalam News

ദുബായ്: ലോകത്തിലെ ഏറ്റവും നീളമുള്ള സ്വര്‍ണമാല ദുബായില്‍ ഒരുങ്ങുന്നു. 20മത് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ മുഖ്യ ആകര്‍ഷണമാണ് ഈ മാല. ഗിന്നസ് ബുക്കിലേയ്ക്ക് ദുബായില്‍ നിന്ന് മറ്റൊരു സംഭാവന കൂടിയായി ഈ മാല മാറുമെന്നാണ് പ്രതീക്ഷിയ്ക്കുന്നത്. 5 കിലോമീറ്റര്‍ നീളത്തിലാണ് മാല നിര്‍മ്മിയ്ക്കുന്നത്. 180 കിലോഗ്രാം ഭാരമാണ് നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ മാലയ്ക്കുണ്ടാവുക. ഡിസംബര്‍ അവസനാത്തോടെ മാലയുടെ നിര്‍മ്മാണം പൂര്‍ത്തിയാകും.

22 കാരറ്റ് സ്വര്‍ണം ഉപയോഗിച്ച് ലോകത്തിലെ ഏറ്റവും നീളമുള്ള മാല നിര്‍മ്മിച്ച് ഗിന്നസ് ബുക്കില്‍ കയറിപറ്റാനാണ് ദുബായ് ശ്രമിയ്ക്കുന്നത്. ജനവരി മുതല്‍ നടക്കുന്ന ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാകും ഈ മാല. നാല് പ്രമുഖ ജൂവല്ലറികളാണ് മാല നിര്‍മ്മാണത്തില്‍ പങ്കാളികളാകുന്നത്. മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ്, സിരോയ, സ്‌കൈ ജൂവല്ലേഴസ്, ജൂവല്‍ വണ്‍ എന്നിവയാണ് സ്വര്‍ണമാല നിര്‍മ്മാണത്തിലെ പങ്കാളികള്‍.

Gold

സ്വര്‍ണമാല പ്രദര്‍ശിപ്പിയ്ക്കുന്നത് മാത്രമല്ല ആവശ്യക്കാര്‍ക്ക് ഇതില്‍ നിന്ന് ഇഷ്ടമുള്ള ഭാഗം സ്വന്തമാക്കി മാലയായോ മറ്റോ ഉപയോഗിയ്ക്കാനുള്ള അവസരവും നല്‍കുന്നുണ്ട്. ഇതിനായി മുന്‍കൂട്ടി ബുക്ക് ചെയ്യണമെന്ന് മാത്രം. മാല ബുക്ക് ചെയ്യുന്നതിനായി നിര്‍മ്മാണ പങ്കാളികളായ നാല് ജൂവല്ലറികളില്‍ ഏതെങ്കിലും ഒന്നിനെ സമീപിച്ചാല്‍ മതി. ജനവരി പത്തിന് ശേഷം ആവശ്യക്കാര്‍ക്ക് അവര്‍ ബുക്ക് ചെയ്ത ഭാഗം നല്‍കും. ദിവസവും പത്ത് മണിയ്ക്കൂര്‍ 70 തൊഴിലാളികളാണ് മാലയുടെ നിര്‍മ്മാണത്തിനായി പണിയെടുക്കുന്നത്. ജനവരി 2015 മുതല്‍ 2015 ഫെബ്രുവരി 1 വരെയാണ് ഡിഎസ്എഫ് നടക്കുന്നത്.

English summary
Dubai will make a bid for yet another Guinness World Record to its name with the world’s longest 22 carat gold chain measuring five kilometres and weighing 180kg
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X