കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ് ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റിന്റെ അല്‍ മുല്‍തഖ മലയാളി സമ്മേളനം ശ്രദ്ധേയമായി

Google Oneindia Malayalam News

ദുബായ്: വ്രതശുദ്ധിയുടെ പുണ്യരാത്രിയില്‍ ദുബായ് ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ സംഘടിപ്പിക്കപ്പെട്ട അല്‍ മുല്‍തഖ മലയാളി സമ്മേളനം ജന സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. ആത്മവിശുദ്ധിയുടെ പാഥേയം ഒരുക്കുന്ന വിശുദ്ധ മാസത്തില്‍ അറിവിന്റെ മൊഴുമുത്തുകള്‍ തേടിയെത്തിയ ആയിരങ്ങള്‍ക്ക് മുമ്പില്‍ 'സന്തോഷപൂര്‍വ്വം റബ്ബിനെ കാണാന്‍' എന്ന വിഷയത്തില്‍ ഷാര്‍ജ മസ്ജിദ് അബ്ദുല്‍ അസീസ് ഖത്തീബും പ്രമുഖ പ്രഭാഷകനുമായ ഷെയ്ഖ് ഹുസൈന്‍ സലഫി പ്രൗഢോജ്ജ്വലമായ പ്രഭാഷണം നടത്തി.

മരണാനന്തര ലോകത്ത് കാരുണ്യവാനായ പ്രപഞ്ചനാഥനെ കണ്ടുമുട്ടുക എന്നത് വിശ്വാസിയുടെ ജന്മാഭിലാഷമാണെന്നും അള്ളാഹുവിന്റെ മാര്‍ഗ്ഗത്തിലെ നിഷ്‌കളങ്കവും നിഷ്‌കപടവുമായ അത്യധ്വാനത്തിലൂടെ മാത്രമേ ആ സൗഭാഗ്യം സാധ്യമാവുകയുള്ളൂവെന്നും ഖൂര്‍ആനിക വചനങ്ങളുടെ വെളിച്ചത്തില്‍ അദ്ദേഹം വിശദീകരിച്ചു. അഗതിയുടെ വിശപ്പ് അകറ്റുകയും അനാഥന്റെ ദുരിതം അകറ്റുകയും ചെയ്യുന്ന സേവന മേഖല ഈ വിജയ സോപാനത്തിലേക്കുള്ള ഏണിപ്പടികള്‍ ആണെന്നും അദ്ദേഹം വ്യക്തമാക്കി. അള്ളാഹുവിന്റെ പ്രീതിക്ക് വേണ്ടി സ്വന്തം ഇഷ്ടങ്ങളെ ത്യജിക്കാന്‍ പരിശീലിപ്പിക്കുന്ന വ്രതം വ്യക്തി താല്‍പ്പര്യങ്ങളേക്കാള്‍ സമൂഹ നന്മയ്ക്ക് വേണ്ടിയുള്ള പ്രവര്‍ത്തന മേഖലയിലെ പ്രേരക ശക്തിയായി മാറണമെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു.

malayali-award-1

മലയാളികള്‍ക്ക് മുന്നില്‍ അറിവിന്റെയും പഠനത്തിന്റെയും വാതായനങ്ങള്‍ തുറന്നിടുന്ന ഇത്തരം പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന യു.എ.ഇ ഭരണാധികാരികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ മടിക്കരുതെന്നും അദ്ദേഹം സദസ്സിനെ ഉണര്‍ത്തി. യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഒഴുകിയെത്തിയ ആയിരങ്ങള്‍ക്ക് വേണ്ടി ഇശാ തറാവീഹ് നമസ്‌കാരങ്ങള്‍ക്ക് പ്രത്യേക സൗകര്യവും ഇവിടെ ഒരുക്കിയിരുന്നു. ഹാഫിള്‍ ഹബീബു റഹ്മാന്‍ സ്വലാഹി നമസ്‌കാരങ്ങള്‍ക്ക് നേതൃത്വം നല്‍കി. മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഹിസ് ഹൈനസ് ഷെയ്ഖ് അഹമ്മദ് ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ രക്ഷാകര്‍തൃത്വത്തില്‍ ദുബൈ് ടൂറിസം ആന്റ് കൊമേഴ്‌സ് മാര്‍ക്കറ്റിംഗ് ഡിപ്പാര്‍ട്ട്‌മെന്റാണ് 14ാമത് റമദാന്‍ ഫോറം സംഘടിപ്പിക്കുന്നത്.

malayali-award-2

വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക് മിഷന്‍ ചെയര്‍മാന്‍ പി.എന്‍.അബുദുള്‍ ലത്തീഫ് മദനി ആമുഖ ഭാഷണം നടത്തി. ഷെയ്ഖ് ഹാശിമി, അര്‍ഷദ് ഖാന്‍, ഇസ്മയില്‍ ബുള്ളോക്ക്, അഷ്‌റഫ് വെല്‍ക്കം, മായിന്‍ കുട്ടി അജ്മാന്‍, മുഹമ്മദ് ഷാ മൗലവി, ശരീഫ് മദീന, മുഹമ്മദ് കുട്ടി സലഫി, ശംസുദ്ദീന്‍ ഹൈദര്‍, അഷറഫ് പുതുശ്ശേരി, അഷറഫ് വി.സി എന്നിവര്‍ പരിപാടിയില്‍ സന്നിഹിതരായി. യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് വാഹന സൗകര്യവും ഒരുക്കിയിരുന്നു. ദുബായിലെ പ്രശസ്തമായ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ നിയന്ത്രണത്തില്‍ നടന്ന ആരോഗ്യ ബോധവത്ക്കരണവും സൗജന്യ മെഡിക്കല്‍ പരിശോധനയും പ്രഭാഷണം ശ്രവിക്കാന്‍ എത്തിയവര്‍ക്ക് ഏറെ പ്രയോജനപ്രദമായി.

malayali-award-3

കിഡ്‌സ് കോര്‍ണറും പ്രഭാഷണ മത്സരവും തുടങ്ങി അല്‍ മുല്‍തഖ പ്രഭാഷണ വേദിയെ ശ്രദ്ധേയമാക്കിയ പരിപാടികള്‍ക്ക് ടൂറിസം ഡിപ്പാര്‍ട്ട്‌മെന്‍ര് പ്രതിനിധികള്‍ നേതൃത്വം നല്‍കി. പരിപാടി വീക്ഷിക്കാന്‍ എത്തിയവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍, സൗജന്യ ഉംറ യാത്ര, സ്മാര്‍ട്ട് ഫോണുകള്‍, ഐപാഡുകള്‍ തുടങ്ങിയവ സമ്മാനമായി നല്‍കി.

English summary
Dubai tourism department's Al multhakha Malayali meet a remarkable fusion
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X