കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ ജോലി ചെയ്യുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത!!! തങ്ങള്‍ക്ക് ലഭിക്കേണ്ട എല്ലാ ആനുകൂല്യങ്ങളും ഇനി കമ്പനിയില്‍ പ്രദര്‍ശിപ്പിക്കണം

Google Oneindia Malayalam News

സൗദി: ഓരോ സ്ഥാപനത്തിലേയും തൊഴില്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് സ്ഥാപനത്തിലെ തൊഴില്‍ നിയമാവലികള്‍ തയ്യാറാക്കി മന്ത്രാലയത്തിന് സമര്‍പ്പിക്കണമെന്ന് സൗദി തൊഴില്‍ മന്ത്രാലയം നിര്‍ദ്ദേശിച്ചു.

പത്തിലധികം തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളാണ് നിര്‍ദ്ദേശത്തിന്റെ പരിധിയില്‍പ്പെടുന്നത്. തൊഴിലുടമകളുടേയും,തൊഴിലാളികളുടേയും അവകാശങ്ങള്‍ പൂര്‍ണ്ണമായും സംരക്ഷിച്ച് കൊണ്ടുള്ളതായിരിക്കണം നിയമാവലി. ഓരോ വ്യക്തിക്കും തങ്ങളുടെ ഉത്തരവാദിത്വങ്ങളെ കുറിച്ച് വ്യക്തമായ ബോധവല്‍കരണമാണ് പദ്ദതി കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് തൊഴില്‍ മന്ത്രാലയത്തിലെ പരിശോധനാ വിഭാഗം അണ്ടര്‍ സെക്രട്ടറി ഡോ.അബ്ദുള്ള അബുസുനൈന്‍ വ്യക്തമാക്കി.

saudi-arabia

രാജ്യത്ത് നിലവിലുള്ള തൊഴില്‍ നിയമങ്ങള്‍ക്കനുസ്രതമായി ഓരോ കമ്പനികള്‍ക്കും തങ്ങളുടേതായ വ്യവസ്തകള്‍ കൂട്ടിച്ചേര്‍ക്കാം. പക്ഷെ അന്തിമ തീരുമാനം മന്ത്രാലയത്തിനായിരിക്കും. രാജ്യത്തെ തൊഴില്‍ നിയമങ്ങള്‍ ലംഘിക്കുന്ന കമ്പനികള്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് അധിക്രതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മന്ത്രാലയം അംഗീകരിക്കുന്ന നിയമാവലികള്‍ സ്ഥാപനത്തിലെ മുഴുവന്‍ തൊഴിലാളികളും കാണും വിധം പ്രദര്‍ശിപ്പിക്കണം. ജോലി സമയം, ശമ്പള വര്‍ദ്ദന, ആനുകൂല്യങ്ങള്‍ തുടങ്ങി ഓരോ കാര്യങ്ങളും അതാത് സ്ഥാപനങ്ങളുടെ നിയമാവലിയില്‍ ഉള്‍പ്പെടുത്തണം.

സ്ഥാപനത്തിന്റെ നിയമങ്ങളില്‍ വീഴ്ച വരുത്തുന്ന തൊഴിലാളികള്‍ക്ക് പിഴ ഈടാക്കാനും കമ്പനിക്ക് അധികാരമുണ്ട്. എന്നാല്‍ ഈ തുക കമ്പനിയിലെ മറ്റ് തൊഴിലാളികളുടെ ക്ഷേമത്തിനായി മാത്രമെ ഉപയോഗിക്കാന്‍ പാടുള്ളു. നിയമവലിയുടെ മാത്രക മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

English summary
Each Company in Saudi should submit job code
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X