കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇയിലെ എട്ട് ബാങ്കുകള്‍ വായ്പ എഴുതി തള്ളി

  • By Meera Balan
Google Oneindia Malayalam News

അബുദാബി: യുഎഇയില്‍ എട്ടോളം ബാങ്കുകള്‍ ലോണ്‍ എഴുതി തള്ളി. ഭരണാധികാരികളുടെ ഇടപെടലിനെത്തുടര്‍ന്നാണ് ബാങ്കുകള്‍ കടം എഴുതി തള്ളിയത്. പ്രസിഡന്‍ഷ്യല്‍ അഫയേഴ്‌സ് മന്ത്രി അഹമ്മദ് ദുമ അല്‍ സാബിയാണ് കടം എഴുതി തള്ളിയത്. 2,397 പേരുടെ കടമാണ് എഴുതി തള്ളിയത്. അതായത് 1.14 ബില്യണ്‍ ദിര്‍ഹം. മുന്‍പ് 400 ദിര്‍ഹം മില്യണിന്റെ കടം എഴുതി തള്ളിയിരുന്നു. എന്ന് 1,085 പേര്‍ക്കാണ് പദ്ധതിയുടെ ഗുണം ലഭിച്ചത്. ആകെ 3,482 പേരാണ് ബാങ്ക് ലോണുകളില്‍ നിന്ന് മോചിതരാകുന്നത്.

വായ്പ്പയുടെ ഗുണഭോക്താക്കളെ മാനുഷിക പരിഗണനയുടെയും സാമൂഹിക സുരക്ഷയുടേയും മറ്രും അടിസ്ഥാനത്തിലാണ് കടങ്ങളില്‍ നിന്ന് മോചിതരാക്കിയത്. ഇതിന് പുറമെ മാസ പലിശ മുടക്കാത്തവരെയും ഒഴിവാക്കിയട്ടുണ്ട്.

Abud Dhabi

151 മില്യണ്‍ ദിര്‍ഹത്തിന്റെ കടം എഴുതി തള്ളുന്നതിനുള്ള നടപടികള്‍ പുരോഗമിയ്ക്കുകയാണ്. 255 പേര്‍ക്കാണ് ഇതിന്റെ ഗുണം ലഭിയ്ക്കുക.ബുധനാഴ്ച വിളിച്ച് ചേര്‍ത്ത വാര്‍ത്ത സമ്മേളനത്തിലാണ് അല്‍ സാബി ഇക്കാര്യം പറഞ്ഞത്. മൂവായിരത്തിലധികം പേരാണ് കടം എഴുതി തളളുന്നതിന് വേണ്ടി അപേക്ഷ സമര്‍പ്പിച്ചിരുന്നത്.

അബുദാബി കൊമേഴ്‌സ്യല്‍ ബാങ്ക്, ഫസ്റ്റ് ഗള്‍ഫ് ബാങ്ക്, മഷ്‌റേഖ് ബാങ്ക്, യൂണിയന്‍ നാഷണല്‍ ബാങ്ക്, അബുദാബി നാഷണല്‍ ബാങ്ക്, എമിറേറ്റ്‌സ് ദുബായ് നാഷണല്‍ ബാങ്ക്, എല്‍ ഹിലാല്‍ ബാങ്ക്, യുഎക്യു നാഷണല്‍ ബാങ്ക് എന്നിവയാണ് കടം എഴുതി തള്ളിയത്.

English summary
Ahmad Juma Al Zaabi, Deputy Minister of Presidential Affairs and Chairman of the Supreme Committee of the Debts Settlement Fund, announced that eight national banks have written off the loans of 2,397 citizens worth Dh1.14 billion.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X