കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എട്ടാമത് ഏഷ്യവിഷന്‍ ടി വി അവാര്‍ഡ് ദുബായില്‍ അരങ്ങേറി

Google Oneindia Malayalam News

ദുബായ്: ടെലിവിഷന്‍ രംഗത്തെ പ്രതിഭകളെ ആദരിക്കാന്‍ ഏഷ്യവിഷന്‍ ഏര്‍പ്പെടുത്തിയ എട്ടാമത് 'ഏഷ്യവിഷന്‍' ടി വി അവാര്‍ഡ് ദുബായ് അല്‍ നാസര്‍ ലെഷര്‍ ലാന്‍ഡില്‍ അരങ്ങേറി. ഗാന നൃത്ത വിസ്മയങ്ങള്‍ കോര്‍ത്തിണക്കിയ താര രാവില്‍ ഇന്ത്യയിലും ഗള്‍ഫിലും ടെലിവിഷന്‍ രംഗത്ത് വ്യത്യസ്ത മേഖലകളില്‍ വ്യക്തി മുദ്ര പതപ്പിച്ച പ്രതിഭകളാണ് ആദരിക്കപ്പെട്ടത്. ഭാഷ ,ദേശ അതിര്‍വരമ്പുകള്‍ കടന്നു ഇന്ത്യ മുഴുവന്‍ ആരാധിക്കപ്പെടുന്ന വിസ്മയ നായിക മാധുരി ദീക്ഷിത്ത് ഐക്കണ്‍ ഓഫ് ഇന്ത്യ പുരസ്‌കാരം ഏറ്റുവാങ്ങിയത് ഹര്ഷാരവത്തോടെയാണ് അല്‍ നാസര്‍ ലെഷര്‍ ലാണ്ടിലെ ഐസ്റിങ്ങില്‍ ഒത്തുകൂടിയ മലയാളി സമൂഹം സ്വീകരിച്ചത്. മലയാളത്തോടും മലയാളികളോടുമുള്ള ഇഷ്ടം പ്രകടമാക്കിക്കൊണ്ട് കാണികളെ കയ്യിലെടുത്ത മാധുരി ദീക്ഷിത്ത് തന്റെ പ്രസംഗത്തിലും മലയാളിയോടുള്ള സ്നേഹം പ്രകടിപ്പിച്ചു.

വിവിധ ഭാഷകളില്‍ രാജ്യം മുഴുവന്‍ ഇഷ്ടപ്പെടുന്ന സീരിയലുകളിലൂടെ ജനമനസ്സുകള്‍ കീഴടക്കിയ ഗൌതം റോഡെ ബെസ്റ്റ് ആക്ട്ടര്‍ നാഷണല്‍ അവാര്‍ഡു ഏറ്റുവാങ്ങിയപ്പോള്‍ സ്റ്റാര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരത്തിന് ഷഹീര്‍ ഷെയ്ഖ് അര്‍ഹനായി. പ്രതിസന്ധികളെ മുഴുവന്‍ തരണം ചെയ്ത് സിനിമാ മേഖലയെ സജീവമാക്കുന്ന മംത മോഹന്‍ദാസ് ആണ് വുമന്‍ ഓഫ് ദ ഇയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടത്. മലയാള സിനിമ ടെലിവിഷന്‍ മേഖലകളിലെ നിറ സാനിധ്യമായ മുകേഷ് ബെസ്റ്റ് ഗെയിം ഷോ വിഭാഗത്തിലും പ്രിയാ മണി മികച്ച സെലിബ്രിറ്റി ജഡ്ജ് ആയും ആദരിക്കപ്പെട്ടു. തമിഴ് അവതാരക ദിവ്യദര്‍ശിനി , ജ്വേല്‍ മേരി എന്നിവരും അവാര്‍ഡിന് അര്‍ഹരായി. മലയാള ടെലിവിഷന്‍ രംഗത്ത് കഴിഞ്ഞ പതിറ്റാണ്ടിലധികമായി സൌമ്യതയോടെ തിളങ്ങി നില്‍ക്കുന്ന മനോരമ ന്യൂസിലെ ജോണി ലൂക്കോസ് ലൈഫ് ടൈം അചീവ്മെന്റ്റ് അവാര്‍ഡിന് അര്‍ഹാനായപ്പോള്‍ ഏഷ്യാനെറ്റ് ന്യൂസിലെ വിനു വി ജോണ്‍ മികച്ച ന്യൂസ് അവതാരകനുള്ള അവാര്‍ഡ് ഏറ്റുവാങ്ങി.

asiavision

ഗള്‍ഫ് മേഖലയിലെ ഏറ്റവും സ്വാധീനമുള്ള മലയാളം ചാനല്‍ ആയി തെരഞ്ഞെടുക്കപ്പെട്ട ഏഷ്യനെറ്റ് മിഡില്‍ ഈസ്റ്റിന് വേണ്ടി ചാനല്‍ ഹെഡ് ബിന്ദു ഗണേഷ് കുമാര്‍ അവാര്‍ഡ് ഏറ്റുവാങ്ങി. ഗള്‍ഫ് മേഖലയിലെ ടെലിവിഷന്‍ മാധ്യ രംഗത്ത് നിറഞ്ഞു നില്‍ക്കുന്ന എം സി എ നാസര്‍ (മികച്ച ഗള്‍ഫ് ഷോ), എല്‍വിസ് ചുമ്മാര്‍ (മോസ്റ്റ് സോഷ്യലി കമ്മിറ്റട് റിപ്പോര്‍ട്ടര്‍), ടി ജമാലുദ്ധീന്‍ ( ബെസ്റ്റ് റിപ്പോര്‍ട്ടര്‍), ജലീല്‍ കണ്ണമംഗലം (ബെസ്റ്റ് റിപ്പോര്‍ട്ടര്‍ ജി സി സി ) എന്നീ വിഭാഗങ്ങളിലും ആദരിക്കപ്പെട്ടപ്പോള്‍ വിവിധ ചാനലുകളിലായി നിറഞ്ഞു നില്‍ക്കുന്ന ചെഫ് അനില്‍ കുമാര്‍ മികച്ച കുക്കറി ഷോക്കുള്ള പുരസ്‌കാരം ഏറ്റു വാങ്ങി. ക്രിയേറ്റീവ് മേഖലയില്‍ ആദ്യമായി ഏര്‍പ്പെടുത്തിയ അവാര്‍ഡിന് നിശാന്ത് നാരായണന്‍ അര്‍ഹനായപ്പോള്‍ ഹര്‍ഷ പൂജാരി (ബെസ്റ്റ് വോയിസ്) വിഭാഗത്തില്‍ അവാര്‍ഡിന് അര്‍ഹനായി

ഷംന കാസിം, അപര്‍ണ വിനോദ്, റംസാന്‍ , സാനിയ , കാര്‍ത്തിക് , ബാനു പ്രതാപ്, ബാബേട്ടന്‍ നിര്‍മല്‍ തുടങ്ങിയ വിവിധ പ്രതിഭകളുടെ നേത്രത്വത്തില്‍ ഒരുക്കിയ നൃത്ത, കോമഡി സ്‌കിറ്റുകളും പരിപാടിയെ വിത്യസ്തമാക്കി. ഗള്‍ഫ് മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ക്ക് പുറമെ നടന്‍ ഗണേഷ് കുമാറും ചടങ്ങിനു സാക്ഷിയായി.

English summary
Eighth Asiavision TV awards at dubai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X