കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇ: പ്രവാസികള്‍ക്ക് ലോകം ചുറ്റാം, ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവുമായി എത്തിഹാദ്

  • By Sandra
Google Oneindia Malayalam News

അബുദാബി: ടിക്കറ്റ് നിരക്കില്‍ 50 ശതമാനം കുറവുമായി എത്തിഹാദ് എയര്‍ലൈന്‍സ്. എത്തിഹാദ് ആരംഭിച്ച വാര്‍ഷിക സെയില്‍സ് ക്യാമ്പയിന്റെ ഭാഗമായാണ് ബിസിനസ്, ഇക്കോണമി ക്ലാസുകളെ ലക്ഷ്യമിട്ട് ടിക്കറ്റ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതോടെ 2017 ജൂലൈ വരെ ഈ ആനുകൂല്യത്തോടെ ലോകത്തെവിടേയും സഞ്ചരിക്കാം.

ആഗസ്ത് 29നും സെപ്തംബര്‍ നാലിനും ഉള്ളില്‍ എത്തിഹാദ്. കോം വഴിയോ ലോക്കല്‍ ട്രാവല്‍ ഏജന്റ് വഴിയോ ബുക്ക് ചെയ്യുന്നവര്‍ക്ക് ഏഴ് ദിവസത്തേക്കായിരിക്കും ഓഫര്‍ ലഭിക്കുക. യൂറോപ്പ്, ഏഷ്യ, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, അമേരിക്ക എന്നീ ഭൂഖണ്ഡങ്ങളിലെ പ്രസിദ്ധമായ 400 സ്ഥലങ്ങളിലേക്കാണ് എത്തിഹാദ് യാത്ര വാഗ്ദാനം നല്‍കുന്നത്.

etihad

എത്തിഹാദ് എയര്‍ലൈന്‍സിന് പുറമേ എയര്‍ബെര്‍ലിന്‍, അലിറ്റാലിയ, എയര്‍ സെര്‍ബിയ, എയര്‍ സെയ്‌ച്ചെല്‍സ്, എത്തിഹാദ് റീജിയണല്‍, ജെറ്റ് എയര്‍വേയ്‌സ്, നിക്കി എന്നീ എയര്‍ലൈന്‍സുകളുമായി ചേര്‍ന്നാണ് പദ്ധതി. ആറ് ഭൂഖണ്ഡങ്ങളിലെ സുപ്രധാന നഗരങ്ങള്‍ ഉള്‍പ്പെടുന്ന വിധത്തില്‍ അതാതു രാജ്യത്തെ എയര്‍ലൈനുകളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന ശൃംഖലയുടെ കൂടി പിന്തുണയോടെ ആയിരിക്കും ഈ സംവിധാനം പ്രവര്‍ത്തിക്കുക.

English summary
Etihad Airways launches global sales campaign. The sales campaign valid until September 4. Bookings could be made on etihad.com or through travel agents.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X