കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലെ തൊഴില്‍ സാധ്യതകള്‍ പ്രവാസികള്‍ ഉപയോഗപ്പെടുത്തണം: ടി.ടി ഇസ്മായില്‍

Google Oneindia Malayalam News

ദുബായ്: കേരളത്തില്‍ ലഭ്യമായ തൊഴില്‍ സധ്യതകള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ പ്രവാസികള്‍ക്ക് കഴിയണമെന്ന് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ അംഗമായ ടി.ടി ഇസ്മായില്‍ അഭിപ്രായപ്പെട്ടു. ദുബായ് കെ.എം.സി.സി ഐസ്മാര്‍ട്ട് വിംഗ് സംഘടിപ്പിച്ച 'ഗാന്ധിസ്മൃതി' മുഖാമുഖം പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ സ്വകാര്യ മേഖലയില്‍ എല്ലാം വളരെയധികം അവസരങ്ങള്‍ കേരളത്തില്‍ ഉണ്ട് .

ജീവിതകാലം മുഴുവന്‍ പ്രവാസിയായി കഴിയുന്നതിനു പകരം സ്വന്തം നാട്ടില്‍ കുടുംബവുമൊന്നിച്ച് കഴിയാനുള്ള സാഹചര്യത്തിന് പരിശ്രമിക്കണം. ബിരുദ സര്‍ട്ടിഫിക്കറ്റുമായി കടല്‍ കടക്കുന്നതിനു മുന്‍പ് നാട്ടിലെ തൊഴിലവസരങ്ങള്‍ കണ്ടെത്തി അതിനു വേണ്ടി മത്സരിക്കാനുള്ള പ്രാപ്തി കൈവരിക്കാന്‍ പ്രവാസികളുടെ മക്കളും ഗള്‍ഫ് മോഹം മനസ്സില്‍ കൊണ്ട് നടക്കുന്നവരും തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

jobb

ദുബായ് കെ.എം.സി.സി പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ ആദ്യക്ഷത വഹിച്ച പരിപാടി യു.എ.ഇ കെ.എം.സി.സി ജന:സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍ ഉദ്ഘാടനം ചെയ്തു. സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് ശ്യാം സുന്ദര്‍ 'ഗാന്ധിസ്മൃതി, വിഷമവതരിപ്പിച്ചു സംസാരിച്ചു.

ചടങ്ങില്‍ ശ്യാം സുന്ദര്‍നുള്ള ആലപ്പുഴ ജില്ലാ കെ.എം.സി.സിയുടെ ഉപഹാരം നല്‍കി. അഡ്വ: ബക്കര്‍ അലി (സി.ജി), എന്‍.ആര്‍ മായിന്‍,വെങ്കിട് മോഹന്‍,എന്‍.ആര്‍ രാമചന്ദ്രന്‍,ബാബു പീതാംബരന്‍,ആവയില്‍ ഉമ്മര്‍ ഹാജി,ഉസ്മാന്‍ തലശ്ശേരി എന്നിവര്‍ സംസാരിച്ചു.അഷ്‌റഫ് കൊടുങ്ങല്ലൂര്‍ സ്വാഗതവും,ഷഹീര്‍ കൊല്ലം നന്ദിയും പറഞ്ഞു.

English summary
Expatriate must make use of jobs in kerala: TT Ismail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X