കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓണ്‍ലൈന്‍ കൊലപാതകം സാധ്യമെന്ന് നിരീക്ഷണം

  • By Gokul
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: ഓണ്‍ലൈനിലൂടെ ചാറ്റ് ചെയ്യുകയും മെയില്‍ അയക്കുകയുമൊക്കെ ചെയ്യുന്നതുപോലെ ഒരാളെ കൊല്ലാന്‍ സാധ്യമാണോ? സാധ്യമാണെന്നാണ് വസ്തുതകള്‍ നിരത്തി ഫോര്‍സൈറ്റ് അനലിസ്റ്റായ റിച്ചാര്‍ഡ് യോങ്ക് പറയുന്നത്. സയന്റിഫിക് അമേരിക്കനിലെഴുതിയ ബ്‌ളോഗിലാണ് ഓണ്‍ലൈന്‍ കൊലപാതകം സാധ്യമാണെന്നും അത് സാധാരണ കൊലപാതകത്തേക്കാള്‍ വളരെ എളുപ്പമാണെന്നും അദ്ദേഹം വിശദീകരിക്കുന്നത്.

ദൂരനിന്നും നിയന്ത്രിക്കുന്ന സിഗ്നലുകള്‍കൊണ്ട് കൊലപാതകം നടത്താമെന്നാണ് റിച്ചാര്‍ഡ് പറയുന്നത്. വെന്‍ട്രിക്കുലര്‍ അസിസ്റ്റ് ഉപകരണങ്ങള്‍, വഫൈ സുരക്ഷയില്ലാത്ത പേസ് മേക്കര്‍, ഇന്‍സുലിന്‍ പമ്പുകള്‍ പോലുള്ളവ ഇംപ്‌ളാന്റബിള്‍ മെഡിക്കല്‍ ഡിവൈസസ് തുടങ്ങിയവ ശരീരത്തില്‍ വഹിക്കുന്നവരിലാണ് കൊലപാതകം എളുപ്പമാവുക. വയര്‍ലെസ് സംവിധാനത്തിലൂടെ ഇവയെ പ്രവര്‍ത്തനരഹിതമാക്കാന്‍ സാധിക്കുമെന്നാണ് റിച്ചാര്‍ഡിന്റെ നിഗമനം.

onlinemurder

ഇത്തരം ഒരു ആക്രമണം ഭയന്ന് മുന്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റ് ഡിക്ക് ചെയ്‌നി തന്റെ ശരീരത്തില്‍ നിക്ഷേപിച്ചിരിക്കുന്ന 'ഡിഫിബ്രില്ലേറ്ററിലെ' വയര്‍ലസ് ഫങ്ഷന്‍ ഡിസേബിള്‍ ചെയ്തുവെന്ന് വെളിപ്പെടുത്തിയത് റിച്ചാര്‍ഡ് ഓര്‍മിപ്പിക്കുന്നു. ഗൂഗിളിന്റെ ഡ്രൈവറില്ലാത്ത കാറുകള്‍ പോലുള്ള സംവിധാനവും ഓണ്‍ലൈന്‍ കൊലപാതകത്തിന്റെ സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

സൈബര്‍ കുറ്റകൃത്യം വര്‍ദ്ധിച്ചുവരുന്ന വേളയില്‍ ഓണ്‍ലൈന്‍ കൊലപാതകം ഈ വര്‍ഷം തന്നെ സംഭവിച്ചേക്കാമെന്ന് യൂറോപോളിന്റെ 'യൂറോപ്യന്‍ സൈബര്‍ െ്രെകം സെന്ററും' നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. പുത്തന്‍ സാങ്കേതിക വിദ്യ പ്രയോഗിക്കുന്ന കാര്യത്തില്‍ ക്രിമിനലുകള്‍ മറ്റുള്ളവരെക്കാള്‍ ഒരുപടി മുന്നിലാണെന്നാണ് വിലയിരുത്തല്‍. അതുകൊണ്ടുതന്നെ, ആദ്യ ഓണ്‍ലൈന്‍ കൊലപാതക്കേസ് അടുത്തതന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടേക്കാം.

English summary
Scientific american blog article; Facing Up to Online Murder and Other Cybercrimes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X