കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായില്‍ ആളുകള്‍ താമസിയ്ക്കുന്ന ബഹുനില കെട്ടിടത്തില്‍ തീപിടിത്തം, 3 നിലകള്‍ കത്തി നശിച്ചു

Google Oneindia Malayalam News

ദുബായ്: ദുബായിലെ ബഹുനില കെട്ടിടത്തില്‍ വന്‍ തീപിടിത്തം. ആളുകള് തിങ്ങിപ്പാര്‍ക്കുന്ന കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. മൂന്ന് നിലകള്‍ പൂര്‍ണമായും കത്തി നശിച്ചതായാണ് വിവരം. കൃത്യസമയത്ത് കെട്ടിടത്തില്‍ ഉണ്ടായിരുന്ന താമസക്കാരെ ഒഴിപ്പിയ്ക്കാന്‍ കഴിഞ്ഞതിനാല്‍ വന്‍ അപകടം ഒഴിവായി.

ആളപായം ഇതുവരേയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മുറാഖാബാദ് പൊലീസ് സ്റ്റേഷന് സമീപം സലാഹ് അല്‍ ദീന്‍ തെരുവിലെ അഞ്ച് നില കെട്ടിടത്തിനാണ് തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയ തീപിടിത്തം ഉണ്ടായത്.

Dubai, Map

കെട്ടിടത്തില്‍ നിന്നും സമീപത്തുള്ള കെട്ടിടത്തില്‍ നിന്നും നൂറുകണക്കിന് ആളുകളെ ഒഴിപ്പിച്ചതിനാല്‍ റോഡ് ഗതാഗതവും ദുബായ് മെട്രോ സര്‍വീസും തടസപ്പെട്ടു. അല്‍ ഷാംസി ബില്‍ഡിംഗിലാണ് തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെ തീപിടിത്തം ഉണ്ടായത്. ബി ബ്‌ളോക്കിലാണ് ആദ്യം തീപിടിത്തം ഉണ്ടായത്. പിന്നീട് എ, സി എന്നീ ബ്‌ളോക്കുകളിലേയ്ക്ക് തീ പടര്‍ന്നു.

തൊട്ടടുത്തുള്ള പെട്രോള്‍ പമ്പ്, പഞ്ചനക്ഷത്ര ഹോട്ടല്‍ എന്നിവയിലേയ്ക്ക് തീ പടരുന്നത് തടയാന്‍ അഗ്നിശമന സേനാവിഭാഗത്തിന് കഴിഞ്ഞു. രാത്രി 10.30 ഓടെയാണ് തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞത്. കെട്ടിടത്തിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചതും ഭീതി പടര്‍ത്തി. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

English summary
Fire hits Dubai building.Hundreds of residents evacuated, Metro services suspended as fire engulfs Dubai building.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X