കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാര്‍ജയില്‍ തീപ്പിടുത്തം...മലയാളിയടക്കം രണ്ടു മരണം!! മരിച്ചത് മലപ്പുറം സ്വദേശി

അര്‍ധരാത്രി 12 മണിക്കു ശേഷമാണ് തീപ്പിടുത്തമുണ്ടായത്

  • By Manu
Google Oneindia Malayalam News

ഷാര്‍ജ: ഷാര്‍ജയില്‍ വന്‍ തീപ്പിടുത്തത്തില്‍ ഒരു മലയാളിയടക്കം രണ്ടു പേര്‍ മരിച്ചു. മലയാളികള്‍ താമസിക്കുന്ന അല്‍ അറൂബ സ്ട്രീറ്റിലെ അല്‍ മനാമ സൂപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലാണ് അഗ്നിബാധയുണ്ടായത്. നിലമ്പൂര്‍ ചുങ്കത്തറ സ്വദേശി ദീപന്‍ ബാലകൃഷ്ണനാണ് (26) മരിച്ച മലയാളി. ബംഗ്ലാദേശ് സ്വദേശിയായ ഇമാനും (32) അപകടത്തില്‍ മരിച്ചു. അപകടത്തില്‍ അഞ്ചു പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. അവധി ദിവസമായതിനാല്‍ ആളുകള്‍ കുറവായിരുന്നത് ദുരന്തം ഒഴിവാക്കാന്‍ സഹായകമായി.

1

തീപ്പിടുത്തത്തിന്റെ കാരണം എന്താണെന്നു ഇതു വരെ വ്യക്തമായിട്ടില്ലെങ്കിലും വൈദ്യുതി തകരാറാവാം കാരണമെന്നാണ് സൂചന. ഇന്ത്യന്‍ സമയം ശനിയാഴ്ച അര്‍ധരാത്രി 12 മണിയോടെയാണ് തീപ്പിടുത്തമുണ്ടായത്. ഷാര്‍ജ-അജ്മന്‍ പാതയിലാണ് ഈ കെട്ടിടം സ്ഥിതി ചെയ്യുന്നത്. തീപ്പിടുത്തത്തില്‍ 16 നിലകളുള്ള കെട്ടിടത്തിന്റെ രണ്ടു നിലകള്‍ കത്തിനശിച്ചിട്ടുണ്ട്. കെട്ടിടത്തില്‍ ഏറ്റവും താഴെ പ്രവര്‍ത്തിക്കുന്ന അല്‍ മനാമ സൂപ്പര്‍ മാര്‍ക്കറ്റ് പൂര്‍ണമായും കത്തി നശിച്ചു. ഈ കെട്ടിടത്തിനു സമീപമുണ്ടായിരുന്ന കെട്ടിടങ്ങളില്‍ താമസിച്ച ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്.

2

തീപ്പിടുത്തമുണ്ടായ കെട്ടിടത്തിലെ മറ്റു നിലകളില്‍ കൂടുതലും മലയാളികളാണ് താമസിച്ചിരുന്നത്. എല്ലാവരെയും സംഭവം നടന്നയുടന്‍ തന്നെ ഒഴിപ്പിക്കുകയായിരുന്നു. പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

അതേസമയം, വെള്ളിയാഴ്ച പകല്‍ അജ്മാനിലും അഗ്നിബാധയുണ്ടായിരുന്നു. സ്പ്ലാഷ് സെന്ററെന്ന ഷോപ്പിങ് സെന്ററിന്റെ മേല്‍ക്കൂരയിലാണ് തീപ്പിടുത്തമുണ്ടായത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.

{video1}

English summary
Fire in sharjah. Nobody hurt in accident
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X