കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇ: അറഫാ സംഗമം സെപ്തംബര്‍ 12ന്, യുഎഇയില്‍ അഞ്ച് ദിവസം അവധി!!!

  • By Sandra
Google Oneindia Malayalam News

റിയാദ്: വിശുദ്ധ മുസ്ലിം തീര്‍ത്ഥാടന കേന്ദ്രമായ മക്കയില്‍ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് സെപ്തംബര്‍ പത്തിന് തുടക്കമാകും. സെപ്തംബര്‍ രണ്ടിന് മാസപ്പിറവി കാണാത്തതില്‍ ഹിജ്‌റ കലണ്ടര്‍ പ്രകാരം ദുല്‍ഖഅദ് 30 പൂര്‍ത്തിയായതോടെ ദുല്‍ഹജ്ജ് മാസം ആരംഭിക്കുമെന്ന് സൗദി സുപ്രീം ജുഡീഷ്യറി കൗണ്‍സിലാണ് പ്രഖ്യാപിച്ചത്. ഹജ്ജിന്റെ മുഖ്യ ചടങ്ങായ അറഫാ സംഗമമം സെപ്തംബര്‍ 12നായിരിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. സൗദി അറേബ്യയില്‍ എവിടെയും മാസപ്പിറവി കാണാത്ത സാഹചര്യത്തിലായിരുന്നു പ്രഖ്യാപനം.

സെപ്തംബര്‍ 10ന് ആരംഭിക്കുന്ന വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് സെപ്തംബര്‍ 15ന് സമാപനമാകും. യുഎഇയിലെ ലസ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് സെപ്തംബര്‍ 9 മുതല്‍ 13 വരെ അവധിയായിരിക്കുമെന്നുള്ള സൂചനകളുണ്ടെങ്കിലും, ബലി പെരുന്നാളിന്റെ അവധിക്കെുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ പുറത്തുവന്നിട്ടില്ല.

haj

യുഎഇയിലെ പൊതുമേഖലയില്‍ സേവനമനുഷ്ഠിക്കുന്നവര്‍ക്ക് നാല് ദിവസം അവധിയും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആറ് ദിവസത്തെ അവധിയുമാണ് ലഭിക്കുകയെന്നും സൂചനയുണ്ട്. സെപ്തംബര്‍ 9 മുതല്‍ 14 വരെയായിരിക്കും അവധി. ഈദുല്‍ ഫിത്വറിന് പൊതു മേഖല സ്ഥാപനങ്ങള്‍ക്ക് ഒമ്പത് ദിവസത്തെ അവധി നല്‍കിയതും ഇത്തവണ പ്രതീക്ഷ നല്‍കുന്നുണ്ട്.

English summary
First day of Eid Al Adha on September 12, leave days not declared officially. Saudi Supreme Judiciary Counsil declared September 12th as Arafat day.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X