കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തര്‍: മുന്‍ ഷെയ്ക്ക് ഖലീഫ അന്തരിച്ചു, ഖത്തറില്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം

ബ്രിട്ടനുമായുള്ള സൈനിക ഉടമ്പടി അവസാനിച്ചതിനെ തുടര്‍ന്ന് ഖത്തറിന്റെ അമീറായി ചുമതലയേറ്റു

  • By Sandra
Google Oneindia Malayalam News

ദോഹ: ഖത്തര്‍ മുന്‍ അമീര്‍ ഷെയ്ക്ക് ഖലീഫ ബിന്‍ ഹമദ് അല്‍താനി അന്തരിച്ചതിനെ തുടര്‍ന്ന് ഖത്തറില്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. നിലവിലെ അമീര്‍ ഷെയ്ക്ക് തമീം ബിന്‍ ഹമദിന്റെ പിതാവായിരുന്നു അല്‍താനി. ഞായറാഴ്ച രാത്രി പത്തുമണിയോടെയാണ് 84 കാരനായിരുന്ന അല്‍ത്താനിയുടെ മരണവാര്‍ത്ത ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 23 വര്‍ഷത്തോളം ഖത്തറിന്റെ അമീറായിരുന്നു അദ്ദേഹം.

ഖത്തറിന്റെ പുരോഗതിയില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുള്ള അല്‍താനി 1995 ജനുവരി 27ന് മകന്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനിയെ നിയമിക്കുന്നതോടെയാണ് സ്ഥാനമൊഴിയുന്നത്. 1932ല്‍ അല്‍ റയ്യാനില്‍ ജനിച്ച ഷെയ്ഖ് ഖലീഫ ബിന്‍ അല്‍താനി 1957ല്‍ വിദ്യാഭ്യാസ മന്ത്രി പദം അലങ്കരിച്ചുകൊണ്ടാണ് ഭരണരംഗത്തെത്തുന്നത്. 1960 മുതല്‍ ഖത്തറിന്റെ പ്രധാനമന്ത്രിയായും ധനകാര്യമന്ത്രിയായും അധികാരത്തിലെത്തയിട്ടുണ്ട്. 1971ല്‍ ബ്രിട്ടനുമായുള്ള സൈനിക ഉടമ്പടി അവസാനിച്ചതോടെ സ്വതന്ത്ര ഖത്തറിന്റെ അമീറായി ചുമതലയേറ്റു. 1975 മുതല്‍ 1995 വരെയുള്ള കാലയളവില്‍ ഖത്തറിന്റെ ആധുനിക വല്‍ക്കരണത്തിലുള്‍പ്പെടെ നിര്‍ണ്ണായക പങ്കുവഹിച്ചിട്ടുള്ളത് അല്‍താനിയാണ്.

shaikh

മുന്‍ അമീറിന്റെ വേര്‍പാടില്‍ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ദിവസങ്ങളില്‍ ഔദ്യോഗിക പരിപാടികള്‍ ഉണ്ടാകില്ല. ഷെയ്ഖ് ഖലീഫയോടുള്ള ആദരസൂചരകമായി പൊതുസ്ഥലങ്ങൡ ഖത്തര്‍ പതാക പകുതി താഴ്ത്തിക്കെട്ടും.

English summary
Former ruler of Qatar Sheikh Khalifa bin Hamad passed away.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X