കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാര്‍ജയിലും വാഹന പാര്‍ക്കിംങിന് ഉച്ച വിശ്രമമില്ല!!!

Google Oneindia Malayalam News

ഷാര്‍ജ: എമിറേറ്റിലെ പൊതുനിരത്തുകളില്‍ വാഹന പാര്‍ക്കിങിനായി അനുവധിച്ച ഉച്ചവിശ്രമ ഇളവ് ഏപ്രില്‍ ഒന്ന് മുതല്‍ എടുത്തുകളയാന്‍ ഷാര്‍ജ മുനിസിപ്പാലിറ്റി തീരുമാനിച്ചു. കഴിഞ്ഞ നവംബറിലാണ് പുതിയ നിയമം കൈകൊള്ളാന്‍ തീരുമാനിച്ചതെങ്കിലും ഇതിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി അടുത്തമാസം (ഏപ്രില്‍) ഒന്ന് മുതല്‍ നിയമം പ്രാബല്യത്തില്‍ വരുത്തുവാനാണ് മുനിസിപ്പാലിറ്റി തീരുമാനിച്ചിരിക്കുന്നത്.

പുതുക്കിയ സമയം രേഖപ്പെടുത്തി കൊണ്ടുള്ള ബോര്‍ഡുകള്‍ ഷാര്‍ജയിലെ ഒട്ടുമിക്ക ഏരിയകളിലും ഇതിനകം സ്ഥാപിച്ചു കഴിഞ്ഞു. റമദാന്‍ ഒഴികെയുള്ള മാസങ്ങളില്‍ കാലത്ത് 8 മണി മുതല്‍ രാത്രി 10 മണിവരെയാണ് പാര്‍ക്കിങ് ഫീസ് നല്‍കേണ്ടത്. റമദാനില്‍ അര്‍ദ്ധരാത്രി 12 മണിവരെ പാര്‍ക്കിംങ് ഫീസ് നല്‍കണം.

shjparking

കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് സമാന നിയമം ദുബായില്‍ പ്രാബല്യത്തില്‍ വന്നിരുന്നു. പൊതുനിരത്തുകളില്‍ അനാവശ്യമായി വാഹനം പാര്‍ക്ക് ചെയ്യുന്നത് വ്യാപാര സ്ഥാപനങ്ങള്‍ക്കും മറ്റ് പ്രധാനപ്പെട്ട ആവശ്യങ്ങള്‍ക്കായി ടൗണ്‍ മേഖലയില്‍ എത്തുന്നവര്‍ക്കും പുതിയ തീരുമാനം കൂടുതല്‍ ഉപകാരപ്പെടുമെന്ന് ഷാര്‍ജ മുനിസിപ്പാലിറ്റി പാര്‍ക്കിങ് വിഭാഗം മേധാവി അറിയിച്ചു.

English summary
Free afternoon parking in Sharjah cancelled effective from April 1
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X