കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗജന്യ സ്മാര്‍ട്ട് ഗേറ്റ് രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തി

Google Oneindia Malayalam News

ദുബായ്: ദുബായ് വേള്‍ഡ്‌ട്രേഡ് സെന്ററിലെ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്‌സിബിഷന്‍ സെന്ററില്‍ സൗജന്യമായി സ്മാര്‍ട്ട് ഗേറ്റ് രജിസ്‌ട്രേഷന്‍ ചെയ്യാനുള്ള സംവിധാനം ദുബായ് എമിഗ്രേഷന്‍ ഒരുക്കി. വേള്‍ഡ് ട്രേഡ് സെന്ററില്‍ ചൊവ്വാഴ്ച ആരംഭിച്ച ആക്‌സസ് എബിലിറ്റി എക്‌സ്‌പോയുടെ ഭാഗമായിട്ടാണ് ദുബായ് എമിഗ്രേഷന്‍ പെതുജനങ്ങള്‍ക്ക് ഈ സൗജന്യ അവസരം ഒരുക്കിയിട്ടുള്ളത്. സെക്കന്റുകള്‍ക്കകം രാജ്യത്തേക്കുള്ള പ്രവേശനവും തിരിച്ചുപോക്കും സാധ്യമാക്കുന്ന എമിഗ്രേഷന്‍ നടപടിക്രമം സാധ്യമാകാനാണ് സ്മാര്‍ട്ട് ഗേറ്റ് രജിസ്‌ട്രേഷന്‍ ചെയൂന്നത്.

വിമാനത്താവളങ്ങളിലെ പാസ്‌പോര്‍ട്ട് കണ്‍ട്രോള്‍ വിഭാഗത്തിലെ നീണ്ട ക്യൂവില്‍ നിന്നും രക്ഷപ്പെടാന്‍ സ്മാര്‍ട് ഗേറ്റ് രജിസ്‌ട്രേഷന്‍ പ്രധാനമായും ഉപകരിക്കുക. പെതു ജനങ്ങള്‍ അവരുടെ യാത്ര നടപടികള്‍ ഏറ്റവും എളുപ്പത്തിലും വേഗത്തിലും നടത്താന്‍ രെജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം.

smart-gate-regn-1

സ്വന്തം പാസ്‌പോര്‍ട്ടുമായാണ് പെതുജനങ്ങള്‍ രജിസ്‌ട്രേഷന്‍ കേന്ദ്രങ്ങളില്‍ എത്തേണ്ടതെന്ന് ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡെന്‍സി ആന്റ് ഫോറീനേഴ്‌സ് അഫയേഴ്‌സ്(ദുബായ് എമിഗ്രേഷന്‍ )വ്യത്തങ്ങള്‍ അറിയിച്ചു. ദുബായ് വേള്‍ഡ് ട്രേഡ് സെന്ററിലെ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്‌സിബിഷന്‍ സെന്ററിലെ ഹാള്‍ നമ്പര്‍ 8ന്റെ ഭാഗത്താണ് രജിസ്‌ട്രേഷന്‍ കേന്ദ്രം ഒരിക്കിയിരിക്കുന്നത്.

ചൊവ്വാഴ്ച മുതല്‍ വ്യാഴം വരെ രാവിലെ 9 മുതല്‍ 5 മണി വരെയാണ് രജിസ്‌ട്രേഷന്‍ ചെയ്യാന്‍ കഴിയുക. പ്രവേശനം ആര്‍ക്കും സൗജന്യമാണ്. യുഎഇ യിലെ മുഴുവന്‍ എമിറേറ്റുകളിലുമുള്ള വിസക്കാര്‍ക്കും ഇത് രജിസ്റ്റ്ര്! ചെയ്യാം. പാസ്‌പോര്‍ട്ടിലെ വിവരങ്ങള്‍ കമ്പ്യൂട്ടറിലേക്ക് രേഖപ്പെടുത്തുക.

smart-gate-regn-2

കണ്ണിന്റെ ഐറിസ് സ്‌കാനിംഗും ഫിംഗര്‍ പ്രിന്റുമാണ് രജിസ്‌ട്രേഷനിലെ പ്രധാന നടപടി ക്രമങ്ങള്‍. നടപടികള്‍ പുര്‍ത്തീക്കരിച്ചാല്‍ ദുബായ് വിമാനത്താവളത്തിലുള്ള സ്മാര്‍ട്ട് ഗേറ്റില്‍ പാസ്‌പോര്‍ട്ട് സൈപ് ചെയ്യുകയും ഐറിസ് സ്‌കാന്‍ നടത്തുന്ന സ്‌ക്രീനില്‍ നോക്കുകയും ചെയ്താല്‍ എമിഗ്രേഷന്‍ നടപടി പുര്‍ത്തിയാക്കി യാത്ര തുടരാം.

പൊതുജനങ്ങള്‍ പരമാവധി ഈ സൗജന്യ അവസരം പ്രയോജനപ്പെടുത്തണമെന്ന് ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡെന്‍സി ആന്റ് ഫോറീനേഴ്‌സ് അഫയേഴ്‌സ് (ജി ഡി ആര്‍ എഫ് എ ) ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് റാശിദ് അല്‍ മറി വ്യക്തമാക്കി.

English summary
Free Smart Gate registration at Dubai Mall
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X