കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇ വിപണിയില്‍ പഴങ്ങളും പച്ചക്കറികളും കൂടുതല്‍ സുരക്ഷിതം

Google Oneindia Malayalam News

അബുദാബി: യുഎഇ വിപണിയില്‍ ലഭ്യമായിട്ടുള്ള പഴവും പച്ചക്കറികളും സുരക്ഷിതമാണെന്ന് കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. അമിത കീടനാശിനി പ്രയോഗം കണ്ടെത്തിയ ചില രാജ്യങ്ങളില്‍ നിന്നുള്ള പഴം പച്ചക്കറി ഉല്‍പന്നങ്ങള്‍ക്ക് രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട വിശദീകരണത്തിലാണ് മന്ത്രാലയത്തിന്റെ അറിയിപ്പ്.

ഇത്തരം രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുമ്പോള്‍ വിപണിയില്‍ സംഭവിക്കാന്‍ ഇടയുള്ള ഉല്‍പന്നങ്ങളുടെ ക്ഷാമം പരിഹരിക്കാനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കിയതായും മന്ത്രാലയം അറിയിച്ചു.

abhudhabi

ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള കയറ്റുമതി മേഖലയ്ക്ക് മന്ത്രാലയത്തിന്റെ പുതിയ തീരുമാനം ഏറെ ഗുണം ചെയ്യുമെന്ന് ഈ മേഖലയിലുളളവര്‍ വിലയിരുത്തുന്നു.

fruits

പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാകുന്ന ഒരു ഉല്‍പന്നങ്ങളും രാജ്യത്ത് വിപണനം നടത്താന്‍ അനുവദിക്കുകയില്ലെന്നും നിരോധിക്കപ്പെട്ട രാജ്യങ്ങള്‍ക്ക് പകരം കൂടുതല്‍ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി രാജ്യത്ത് തുടരുമെന്നും അധിക്രതര്‍ അറയിച്ചു.

English summary
Fruits and vegetablest are more safer in UAE markets
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X