കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗിഫയുടെ ഹ്യുമാനിറ്റി സര്‍വീസ് അവാര്‍ഡ് ജിഫ്ബിയ്ക്ക്

ഒരു ലക്ഷത്തി ഒന്ന് രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്

Google Oneindia Malayalam News

ദോഹ: ഇന്തോ ഗള്‍ഫ് ബന്ധം ഊഷ്മളമാക്കുന്നതിനും സാഹിത്യ സാംസ്‌കാരിക ജീവകാരുണ്യ പരിപാടികള്‍ പ്രോത്സാഹിപ്പിക്കുന്നതിനും രൂപീകൃതമായ ഗള്‍ഫ് ഇന്ത്യ ഫ്രണ്ട്ഷിപ് അസോസ്സിയേഷന്റെ പ്രഥമ ഹ്യുമാനിറ്റി സര്‍വീസ് അവാര്‍ഡിന് മലപ്പുറം ജില്ലയിലെ പുളിക്കല്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗ്‌ളോബല്‍ ഇസ്‌ലാമിക് ഫൗണ്ടേഷന്‍ ഫോര്‍ ദ ബ്‌ളൈന്‍ഡിനെ ( ജിഫ്ബിയെ) തെരഞ്ഞെടുത്തതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സാധാരണ ഗതിയില്‍ ഭിക്ഷാടനം നടത്തിയും മറ്റുള്ളവരെ ആശ്രയിച്ചും കഴിയുന്ന സമൂഹത്തിലെ അന്ധരായവരെ കണ്ടെത്തി അവര്‍ക്ക് അനുയോജ്യമായ വിദ്യാഭ്യാസവും മാന്യമായ തൊഴിലും ഉറപ്പാക്കുന്ന മാതൃകാപരമായ പ്രവര്‍ത്തനമാണ് ജിഫ്ബി ചെയ്തുകൊണ്ടിരിക്കുന്നതെന്ന് അവാര്‍ഡ് കമ്മറ്റി വിലയിരുത്തി.

മുഹമ്മദുണ്ണി ഒളകര ചെയര്‍മാനും പ്രൊഫസര്‍ അബ്ദുല്‍ അലി, അമാനുല്ല വടക്കാങ്ങര എന്നിവര്‍ അംഗങ്ങളുമായ കമ്മറ്റിയാണ് ജിഫ്ബിയെ ഈ വര്‍ഷത്തെ അവാര്‍ഡിന് തെരഞ്ഞെടുത്തത്. ഇ.ടി. മുഹമ്മദ് ബഷീര്‍ എം. പി. യുടെ നേതൃത്വത്തില്‍ സേവന സന്നദ്ധരായ ഒരു സംഘം ചെറുപ്പക്കാര്‍ മുന്‍കൈയെടുത്തു പ്രവര്‍ത്തിക്കുന്ന ജിഫ്ബി കാമ്പസില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി അന്ധ വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്. ഡിജിറ്റല്‍ സാങ്കേതിക വിദ്യയും നൂതന പാഠ്യസംവിധാനങ്ങളും പ്രയോജനപ്പെടുത്തുന്ന സംരംഭം മാതൃകാപരമായ ഒരു സ്ഥാപനമാണ്.

doha-map

ഒരു ലക്ഷത്തി ഒന്ന് രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. ഇന്ത്യക്കകത്തും പുറത്തുനിന്നുമുള്ള നിരവധി പ്രമുഖരുടെ സാന്നിധ്യത്തില്‍ ഈ മാസം 29 ന് ജിഫ്ബി കാമ്പസില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് വിതരണം ചെയ്യും. ഗിഫ യുടെ ഈ വര്‍ഷത്തെ സാഹിത്യ അവാര്‍ഡ് ഗള്‍ഫിലെ മാധ്യമ പ്രവര്‍ത്തകരുടെ സൃഷ്ടികള്‍ക്കായിരിക്കും. കഥ, കവിത, നോവല്‍, ഗദ്യ സാഹിത്യം, വിവര്‍ത്തനം എന്നീ അഞ്ചു വിഭാഗങ്ങളിലായി അഞ്ച് പേര്‍ക്കാണ് അവാര്‍ഡ് നല്‍കുക. 2013 ജനുവരി 1 മുതല്‍ 2016 ഒക്ടോബര്‍ 31 വരെ പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളാണ് അവാര്‍ഡിന് പരിഗണിക്കുക. പുസ്തകത്തിന്റെ മൂന്നുകോപ്പികളും ജോലി ചെയ്യുന്ന മാധ്യമ സ്ഥാപനത്തിന്റെ സാക്ഷ്യപത്രവും സഹിതം ചീഫ് കോര്‍ഡിനേറ്റര്‍, ഗിഫ, പോസ്റ്റ് ബോക്‌സ് 23143, ദോഹ ഖത്തര്‍ എന്ന വിലാസത്തില്‍ നവംബര്‍ 30 ന് മുമ്പായി ലഭിക്കണം.

ജനുവരിയില്‍ ദുബായിലോ ദോഹയിലോ നടക്കുന്ന വിപുലമായ ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഗിഫ മുഖ്യ രക്ഷാധികാരി ഡോ. എം. പി. ഹസന്‍കുഞ്ഞി രക്ഷാധികാരികളായ ശുക്കൂര്‍ കിനാലൂര്‍, ഡോ. അബ്ദുല്‍ റഷീദ്, ചെയര്‍മാനെ പ്രതിനിധീകരിച്ച് മകള്‍ അന്‍ജും അലി, വൈസ് ചെയര്‍മാന്‍ ഡോ. വണ്ടൂര്‍ അബൂബക്കര്‍, ചീഫ് കോര്‍ഡിനേറ്റര്‍ അമാനുല്ല വടക്കാങ്ങര, സെക്രട്ടറി സി.കെ. റാഹേല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

English summary
GIFB nominated for GIFA's humanity service award
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X