കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം ദുബായില്‍ സംഘടിപ്പിക്കുന്നു

അഞ്ചു ഗോവന്‍ സിനിമകളടക്കം ആകെ 10 ചിത്രങ്ങളാണ് ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കുക

Google Oneindia Malayalam News

ദുബായ്: വൈല്‍ഡ് ഓര്‍കിഡ് എന്റര്‍ടെയ്ന്‍മെന്റ്‌സ്, ഡിഎസ്എഫ് വെഞ്ച്വേഴ്‌സ് എന്നിവ ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം (ജിഫ്) ഈ മാസം 26 മുതല്‍ 29 വരെ ശൈഖ് റാഷിദ് ഓഡിറ്റോറിയത്തില്‍ അരങ്ങേറും. ഇതോടനുബന്ധിച്ചുള്ള സാംസ്‌കാരിക പരിപാടി 27നും 29നും വൈകുന്നേരം 6.30 മുതല്‍ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നടക്കുമെന്ന് ജിഫ് ചെയര്‍മാന്‍ വില്യം സേവ്യര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അഞ്ചു ഗോവന്‍ സിനിമകളടക്കം ആകെ 10 ചിത്രങ്ങളാണ് ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കുക. 26ന് വൈകിട്ട് അഞ്ചിന് ഉദ്ഘാടനത്തില്‍ ഗോവ ഉപ മുഖ്യമന്ത്രി ഫ്രാന്‍സിസ്‌കോ ഡിസൂസ മുഖ്യാതിഥിയാകും. തുടര്‍ന്ന്, ആദ്യ ചിത്രം പ്രദര്‍ശിപ്പിക്കും. മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് സമര്‍പ്പണവും സമാപന പരിപാടിയും 29ന് വൈകിട്ട് 6ന് ശൈഖ് റാഷിദ് ഓഡിറ്റോറിയത്തില്‍ നടക്കും.

goa

ബോളിവുഡ് താരങ്ങളായ വര്‍ഷാ ഉസ്‌ഗോന്‍കര്‍, സിയാജി ഷിന്‍ഡെ എന്നിവരും നിരവധി പ്രമുഖ ചലച്ചിത്ര പ്രവര്‍ത്തകരും പങ്കെടുക്കും. ജിഫ് വൈസ് ചെയര്‍മാന്‍ ഡൊമിനിക് ഫെര്‍ണാണ്ടസ്, ചലച്ചിത്രോത്സവ ഡയറക്ടര്‍ ജയേഷ് ഗാന്ധി, സഹ സംഘാടകരായ ആംബിയന്റ് ഇവന്റ് ഡയറക്ടര്‍ ജാക്കി റഹ്മാന്‍, സംവിധായകന്‍ രാജു പര്‍സേകര്‍, നിര്‍മാതാവ് റീമാ മുഖര്‍ജി എന്നിവര്‍ സംബന്ധിച്ചു.

English summary
Goa International Film Fest in Dubai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X