കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇ: പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്ത, ഗൂഗിള്‍ ഡ്യുവോയ്ക്ക് വിലക്കില്ല, കാരണം ഇതാണ്

  • By Sandra
Google Oneindia Malayalam News
duo-1-22

ദുബായ്: വീഡിയോ കോളിംഗിനായി ഗൂഗിള്‍ പുറത്തിറക്കിയ ഗൂഗിള്‍ ഡ്യുവോയ്ക്ക് യുഎഇയില്‍ വിലക്കില്ല. യുഎഇയിലെ ചട്ടങ്ങള്‍ പ്രകാരം മൊബൈല്‍ നെറ്റ് വര്‍ക്കുകളിലെ വീഡിയോ കോളിംഗ് ആപ്ലിക്കേഷനുകള്‍ ബ്ലോക്ക് ചെയ്തിട്ടുണ്ട്.

എല്ലാം മറന്നേക്കൂ, പ്രവാസികള്‍ക്കിനി 'ഗൂഗിള്‍ ഡ്യൂവോ' തുണഎല്ലാം മറന്നേക്കൂ, പ്രവാസികള്‍ക്കിനി 'ഗൂഗിള്‍ ഡ്യൂവോ' തുണ

യുഎഇയിലെ ടെലികോം റെഗുലേറ്ററി അതോറിറ്റിയാണ് വീഡിയോ കോളിംഗ് സംവിധാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ ആഗസ്ത് 16ന് പുറത്തിറങ്ങിയ ആപ്ലിക്കേഷന് വിലക്കേര്‍പ്പെടുത്തുന്നത് സംബന്ധിച്ച് ഗൂഗിളും യുഎഇ ടെലികോ വകുപ്പും പ്രതികരിക്കാത്തത് യുഎഇയിലുള്ള മലയാളികളുള്‍പ്പെടെയുള്ള പ്രവാസികള്‍ക്കാണ് ആശ്വാസമാവുക.

വിലക്ക് ഇങ്ങനെ

വിലക്ക് ഇങ്ങനെ

ബ്ലാക്ക്‌ബെറി, വാട്‌സ്ആപ്പ്, വൈബര്‍, സ്‌കൈപ്പ്, സ്‌നാപ്പ്ചാറ്റ് എന്നിങ്ങനെയുള്ള വീഡിയോ കോളിംഗ് ആപ്ലിക്കേഷനുകള്‍ യുഎഇയില്‍ ബ്ലോക്ക് ചെയ്തിട്ടുണ്ട്.

 ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാറില്ല

ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാറില്ല

ആപ്പിള്‍ ഫോണുകളിലുള്ള ഫേസ്‌ടൈം മിഡില്‍ ഈസ്റ്റിലേക്ക് കയറ്റി അയക്കുന്ന ഐ ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യാറില്ല. എന്നാല്‍ യൂറോപ്പില്‍ നിന്നോ അമേരിക്കയില്‍ നിന്നോ വാങ്ങിയിട്ടുള്ള ഫോണുകളില്‍ മാത്രമാണ് ഫേസ്‌ടൈം ആപ്പ് പ്രവര്‍ത്തിക്കുന്നത്.

 ഗൂഗിള്‍ ഡ്യുവോ

ഗൂഗിള്‍ ഡ്യുവോ

കഴിഞ്ഞ ആഴ്ച ഗൂഗിള്‍ അമേരിക്കയില്‍ പുറത്തിറക്കിയ വീഡിയോ കോളിംഗ് ആപ്പ് ആപ്പിള്‍, ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ സൗജന്യമായി ആപ്ലിക്കേഷന്‍ ലഭിക്കും.

 വൈഫൈയില്‍

വൈഫൈയില്‍

ഇന്റര്‍നെറ്റ് കണക്ഷന്റെ അടിസ്ഥാനത്തില്‍ വീഡിയോ കോളിന്റെ വീഡിയോ റെസല്യൂഷനില്‍ വ്യത്യാസം ഉണ്ടാകുമെങ്കിലും വൈ ഫൈ കണക്ഷനില്‍ മികച്ച പ്രകടനമാണ് ഡ്യുവോയുടേത്.

 മികച്ച ആശയവിനിമയത്തിന്

മികച്ച ആശയവിനിമയത്തിന്

ആപ്പിളിന്റെ ഫേസ് ടൈം ആപ്പിന് സമാനമായി ഗൂഗിള്‍ ഡ്യുവോയിലും ഉപയോക്താക്കളുടെ മൊബൈല്‍ നമ്പര്‍ മാത്രമാണ് സേവനം ലഭിക്കുന്നതിന് അനിവാര്യമായിട്ടുള്ളത്. കോണ്ടാക്ട് ലിസറ്റിലുള്ളവര്‍ക്ക് ആപ്പ് ഉണ്ടെങ്കില്‍ മറ്റ് തടസ്സങ്ങളില്ലാതെ ആശയവിനിമയം സാധ്യമാകും.

 നോക്ക് നോക്ക്

നോക്ക് നോക്ക്

തേര്‍ഡ് പാര്‍ട്ടിയുടെ ഇടപെടല്‍ അവസാനിപ്പിച്ച് ഉപയോക്താക്കള്‍ക്ക് സുരക്ഷ ഉറപ്പുവരുത്തുന്ന എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സംവിധാനം ഡ്യുവോയിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആരാണ് വിളിക്കുന്നതെന്ന് അറിയുന്നതിനുള്ള 'നോക്ക് നോക്ക്' എന്ന സംവിധാനവും ആപ്പിലുണ്ട്.

 ടിആര്‍എ ബ്ലോക്ക് ചെയ്യും

ടിആര്‍എ ബ്ലോക്ക് ചെയ്യും


ആഗസ്ത് 16ന് ഗൂഗിള്‍ പുറത്തിറക്കിയ ആപ്പ് നിരവധി പ്രവാസികള്‍ ഇതിനകം തന്നെ ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞു. എന്നാല്‍ ആപ്പ് ഉടന്‍ തന്നെ ടിആര്‍എ വകുപ്പ് ബ്ലോക്ക് ചെയ്യും.

 യുഎഇ പ്രതികരിച്ചില്ല

യുഎഇ പ്രതികരിച്ചില്ല

ഇന്റര്‍നാഷണല്‍ കോളിംഗ് നിരക്ക് കുറയ്ക്കുന്ന ഇന്റര്‍നെറ്റ് അധിഷ്ഠിത വീഡിയോ ആപ്ലിക്കേഷനുകള്‍ക്ക് യുഎഇ നേരത്തെ തന്നെ ഔദ്യോഗികമായി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഗൂഗില്‍ ഡ്യുവോ ബ്ലോക്ക് ചെയ്യുന്നത് സംബന്ധിച്ച് യുഎഇ പ്രതികരിച്ചിട്ടില്ല.

English summary
Google's video calling application Google Duo is not blocked in UAE. TRA blocked all internet based video calling service in UAE as per the direction of UAE government.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X