കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശീയ അവാര്‍ഡ് നേട്ടമല്ല, ഉത്തരവാദിത്വമെന്ന് ഗോപി സുന്ദര്‍

  • By Mithra Nair
Google Oneindia Malayalam News

ദുബായ് : മികച്ച പശ്ചാത്തല സംഗീത സംവിധായനുള്ള ദേശീയ അവാര്‍ഡ് ഒരു നേട്ടമായിട്ടല്ല, മറിച്ച് ഒരു ഉത്തരവാദിത്വമായാണ് താന്‍ കാണുന്നതെന്ന് സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍ പറഞ്ഞു.

ദുബായില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദേഹം. 1983 എന്ന സിനിമയുടെ സംവിധായകന്‍ എബ്രിഡ് ഷൈനിന് ഈ അവാര്‍ഡ് സമര്‍പ്പിക്കുവെന്നും ഈ സിനിമ ഒരു സ്വപ്‌നമായിരുന്നെന്നും എല്ലാവരുടെയും പിന്തുണയും സ്‌നേഹവും ഇനിയും ഉണ്ടാകണം, പ്രാര്‍ഥനയില്‍ തനിക്ക് ഒരിടം നല്‍കണമെന്നും ഗോപി സുന്ദര്‍ പറഞ്ഞു.

gopisundar.jpg -Properties

കൂടാതെ തന്റെ സംഗീത ഗുരുനാഥന്‍ ഔസേസേപ്പച്ചനോട് ഒരായിരം നന്ദിയുണ്ടെന്നും അദേഹത്തിനും കൂടി ഈ അവാര്‍ഡ് സമര്‍പ്പിക്കുന്നുവെന്നും ഗോപി കൂട്ടിച്ചേര്‍ത്തു. കുട്ടികള്‍ തന്റെ പാട്ട് ഏറ്റെടുത്ത് പാടുന്നതാണ് വലിയ അവാര്‍ഡ്. ഇത് ഓസ്‌കാര്‍ അവാര്‍ഡ് കിട്ടിയതു പോലെയാണ് കരുതുന്നത്.

അവാര്‍ഡിന് വേണ്ടി ഒരിക്കലും കാത്തിരുന്നിട്ടില്ല. ദേശീയ അവാര്‍ഡ് പ്രഖ്യാപനം പോലും അറിയുന്നത് അന്നേ ദിവസം രാവിലെയാണ്. ഒപ്പം, വേള്‍ഡ് കപ്പ് ക്രിക്കറ്റ് കളി നടക്കുന്നതിനെ കുറിച്ചും, തനിക്ക് വലിയ അറിവില്ലായിരുന്നു. കാരണം താന്‍ മുഴുവന്‍ സമയവും പാട്ടിന് പിന്നിലാണെന്നും ഗോപി സുന്ദര്‍ കൂട്ടിച്ചേര്‍ത്തു

English summary
gopi sundar statement about national award, its take for more responsibility
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X