കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആഭ്യന്തര വിമാന സര്‍വ്വീസ് ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നു

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: വ്യോമയാന മന്ത്രാലയം വിമാന ടിക്കറ്റ് നിരക്കിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. സാധാരണക്കാരന് ആശ്വാസമായാണ് വ്യോമയാന മന്ത്രാലയത്തിന്റെ പുതിയ നീക്കം. ആഭ്യന്തര വിമാന സര്‍വ്വീസിലെ എക്കണോമിക് ക്ലാസുകള്‍ക്കാണ് മന്ത്രാലയം നിയന്ത്രണം ഏര്‍പ്പെടുത്തത്.

എക്കണോമിക് ക്ലാസ് ടിക്കറ്റ് നിരക്ക് ഇനി 20,000 ആക്കി നിര്‍ത്താനാണ് തീരുമാനം. നിലവില്‍ സ്‌പൈസ് ജെറ്റ് എയര്‍ലൈന്‍സ് പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. ഈ പ്രതിസന്ധി മറ്റ് എയര്‍ലൈന്‍സിനും ബാധിക്കാതിരിക്കാനാണ് മന്ത്രാലയം ഇങ്ങനെയൊരു നടപടിക്ക് നീങ്ങുന്നത്. എന്നാല്‍ ഈ നിരക്ക് മാറ്റം നിലവില്‍ ആഭ്യന്തര സര്‍വ്വീസിന് മാത്രമേ ഉണ്ടാകൂ.

spicejet

നിലവിലുള്ള കൂടിയ നിരക്ക് കാരണം വിമാന സര്‍വ്വീസുകള്‍ക്ക് യാത്രക്കാര്‍ കുറഞ്ഞതാണ് പ്രതിസന്ധി ഉണ്ടാക്കിയത്. സ്‌പൈസ് ജെറ്റ് പോലുള്ള എയര്‍ലൈന്‍സ് കുറഞ്ഞ നിരക്കില്‍ സര്‍വ്വീസ് നടത്തിയതും കമ്പനികള്‍ക്ക് കോട്ടം തട്ടിച്ചിട്ടുണ്ട്. പ്രതിസന്ധി കാരണം ഈ വര്‍ഷം യാത്രാനിരക്കുകള്‍ കുറയ്ക്കുവാനാണ് കമ്പിനികളുടെ നീക്കം. കിംഗ്ഫിഷറിന് ഉണ്ടായ വിധി ഒരു എയര്‍ലൈന്‍സിനും ഉണ്ടാകാതിരിക്കാനാണ് പരമാവധി യാത്രാക്കൂലി കുറയ്ക്കുവാന്‍ ശ്രമിക്കുന്നതെന്ന് സീനിയര്‍ ഉദ്യോഗസ്ഥന്‍ പറയുന്നു.

അവസാന നിമിഷം ടിക്കറ്റ് എടുക്കുമ്പോള്‍ അമിത ചാര്‍ജ് ഈടാക്കുന്നതിനെതിരെ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. മന്ത്രാലയം നല്‍കിയിട്ടുള്ള ചാര്‍ജിനു മുകളില്‍ വാങ്ങുവാന്‍ നിയമം അനുവദിക്കുന്നില്ല. ഇതിനൊരു അന്തിമ തീരുമാനമാണ് അധികൃതര്‍ എടുക്കുന്നത്. കഴിഞ്ഞ ഡിസംബര്‍ 18ന് ടിഒഐ വിമാന ചര്‍ജിനെ കുറിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ ചര്‍ജിനെ കുറിച്ച് എയര്‍ പോര്‍ട്ട് മന്ത്രാലയം തീരുമാനം എടുത്തിരുന്നില്ല. എന്നാല്‍ ഈ മാസം തന്നെ അതിനു ഒരു തീരുമാനം ഉണ്ടാവും എന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.

English summary
The aviation ministry is planning to regulate fares by fixing Rs 20,000 as the highest economy class fare to be charged on domestic routes.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X