കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തറിലുള്ള ഇന്ത്യക്കാരുടെ സുരക്ഷയ്ക്ക് ആവശ്യമായതെല്ലാം ചെയ്യുമെന്ന് സുഷമാ സ്വരാജ്

ജൂൺ 24 മുതൽ ജൂലൈ എട്ടുവരെയുള്ള ദിവസങ്ങളില്‍ ഇന്ത്യയിലേയ്ക്ക് വ്യോമയാന മന്ത്രാലയം പ്രത്യേകം വിമാന സർവ്വീസ് ആരംഭിച്ചിരുന്നു

Google Oneindia Malayalam News

ദില്ലി: ഖത്തറിലുള്ള ഇന്ത്യക്കാരുടെ സുരക്ഷയ്ക്ക് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. ആശങ്കപ്പെടേണ്ടതില്ലെന്നും ഇന്ത്യക്കാരുടെ സുരക് ഉറപ്പാക്കുമെന്നും ഇതിനായി ഖത്തറിലെ ഇന്ത്യന്‍ അംബാസിഡറുമായി ബന്ധപ്പെടുന്നുണ്ടെന്നും സുഷമാ സ്വരാജ് വ്യക്തമാക്കി. ട്വീറ്റിലായിരുന്നു സുഷമാ സ്വരാജിന്‍റെ പ്രതികരണം.

ഖത്തര്‍ പ്രതിസന്ധി വഷളായിക്കൊണ്ടിരിക്കെ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത് സംബന്ധിച്ച ചോദ്യത്തിനുള്ള മറുപടിയായാണ് ട്വീറ്റില്‍ സുഷമാ സ്വരാജിന്‍റെ മറുപടി. പ്രതിസന്ധി സംബന്ധിച്ച രമണകുമാറിന്‍റെ ട്വീറ്റിന് മറുപടിയായായിരുന്നു പ്രതികരണം. ഖത്തറിലുള്ള ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്നും ഇവരെ പ്രത്യേക വിമാനങ്ങളില്‍ രാജ്യത്തേയ്ക്ക് തിരികെയെത്തിക്കുമെന്ന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ അപമാനിച്ച് മോദി സര്‍ക്കാര്‍; ഒരാള്‍ പോലും വന്നില്ല, ക്ഷണിച്ചിട്ടും!!രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ അപമാനിച്ച് മോദി സര്‍ക്കാര്‍; ഒരാള്‍ പോലും വന്നില്ല, ക്ഷണിച്ചിട്ടും!!

07-1452176699-sushma-swaraj-25-1498364449.jpg -Properties

രണ്ടേരണ്ട് തവണ മാത്രം!! കൂടുതലായാൽ പണികിട്ടും!!വില്ലേജ് ഓഫീസുകൾക്ക് നിയന്ത്രണം വരുന്നു!!രണ്ടേരണ്ട് തവണ മാത്രം!! കൂടുതലായാൽ പണികിട്ടും!!വില്ലേജ് ഓഫീസുകൾക്ക് നിയന്ത്രണം വരുന്നു!!

അവധിക്കാലം ആഘോഷിക്കുന്നതിനായി നാട്ടിലേയ്ക്ക് മടങ്ങുന്ന പ്രവാസി ഇന്ത്യക്കാരുടെ തിരക്ക് കണക്കിലെടുത്ത് വിമാനങ്ങള്‍ അനുവദിച്ചുവെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയമാണ് അറിയിച്ചത്. ഈദുല്‍ ഫിത്തര്‍ദിനമായ ശനിയാഴ്ച മുതൽ ജൂലൈ എട്ടുവരെയുള്ള ദിവസങ്ങളില്‍ ദോഹയില്‍ നിന്ന് തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലേയ്ക്കാണ് എയര്‍ ഇന്ത്യയുടെ കൂടുതൽ വിമാനങ്ങളും അനുവദിച്ചിട്ടുള്ളത്. 186 യാത്രക്കാരെ വഹിക്കാൻ കഴിയുന്ന ബോയിംഗ് 737 വിമാനങ്ങളായിരിക്കും ദോഹയിൽ നിന്ന് കേരളത്തിലേയ്ക്ക് ഈ ദിവസങ്ങളിൽ സർവ്വീസ് നടത്തുക. ഇതിന് പുറമേ മൂംബൈയ്ക്കും ദോഹയ്ക്കുമിടയില്‍ വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ബി 737 വിമാനവും സർവ്വീസ് നടത്തും. 27 ലക്ഷം ജനസംഖ്യയുള്ള ഖത്തറില്‍ ഏഴ് ലക്ഷത്തോളം പേർ ഇന്ത്യൻ പ്രവാസികളാണ്.

‌ ഭീകരവാദത്തെ പിന്തുണയ്ക്കുന്നുവെന്നാരോപിച്ച് സൗദി അറേബ്യ, ബഹ്റൈന്‍, യുഎഇ, ഈജിപ്ത് തുടങ്ങിയ രാഷ്ട്രങ്ങള്‍ ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിഛേദിച്ചതിനെ തുടര്‍ന്നാണ് ഗള്‍ഫ് പ്രതിസന്ധി ഉടലെടുക്കുന്നത്. ഖത്തറിനേര്‍പ്പെടുത്തിയ ഉപലരോധത്തിനൊപ്പം വ്യോമാതിര്‍ത്തി കൂടി അടച്ചിട്ടതോടെയാണ് ഇന്ത്യന്‍ പ്രവാസികള്‍ക്ക് മടക്കയാത്രയ്ക്ക് പ്രതിസന്ധിയുണ്ടാവുന്നത്.

English summary
External Affairs Minister Sushma Swaraj on Saturday asserted that the government would do everything possible for the safety and well-being of Indians in Qatar which has been battling economic sanctions from a number of Arab countries.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X