കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തറില്‍ മലയാളികളെ കാത്തിരിക്കുന്നത് പട്ടിണി? ഭയക്കേണ്ട... കുടുങ്ങിയാല്‍ രക്ഷപ്പെടുത്തുമെന്ന് സുഷമ

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

ദില്ലി: ഖത്തറുമായുളള ബന്ധങ്ങള്‍ സൗദി അറേബ്യയും യുഎഇയും ബഹ്‌റൈനും വിഛേദിച്ചത് എങ്ങനെ ആയിരിക്കും അവിടത്തെ ഇന്ത്യക്കാരെ ബാധിക്കുക എന്ന ചോദ്യം പ്രസക്തമാണ്. നിലവിലെ സാഹചര്യത്തില്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നാണ് ഔദ്യോഗിക വിശദീകരണങ്ങള്‍.

എന്നാല്‍ ദിവസം ചെല്ലും തോറും കാര്യങ്ങളുടെ ഗൗരവം ഏറും എന്ന് തന്നെയാണ് റിപ്പോര്‍ട്ടുകള്‍. ഭക്ഷണം പോലും കിട്ടാത്ത സാഹചര്യം ഖത്തറില്‍ ഉണ്ടായേക്കും എന്നും ചില നിരീക്ഷകര്‍ വിലയിരുത്തുന്നുണ്ട്. അതിന് കാരണവും ഉണ്ട്.

ഖത്തറില്‍ ആറര ലക്ഷത്തോളം ഇന്ത്യക്കാരുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ യഥാര്‍ത്ഥ ഖത്തര്‍ സ്വദേശികളുടെ രണ്ട് മടങ്ങോളം ഇന്ത്യക്കാര്‍ ആണ്. അതില്‍ പാതിയോളം മലയാളികളും ആണ്

ഭക്ഷണം ഒരു പ്രശ്‌നമാകുമോ?

ഭക്ഷണം ഒരു പ്രശ്‌നമാകുമോ?

വളരെ ചെറിയ രാജ്യമാണ് ഖത്തര്‍. ഭക്ഷ്യോത്പാദനം വളരെ കുറച്ച് മാത്രം നടക്കുന്ന രാജ്യവും. അത് തന്നെയാണ് ഇപ്പോള്‍ ആശങ്കയുണ്ടാക്കുന്നതും.

ഇറക്കുമതി ചെയ്തില്ലെങ്കില്‍

ഇറക്കുമതി ചെയ്തില്ലെങ്കില്‍

ഭക്ഷ്യ വസ്തുക്കള്‍ ഇറക്കുമതി ചെയ്യാന്‍ കഴിയാത്ത സാഹചര്യം വന്നാല്‍ ഖത്തര്‍ പട്ടിണിയിലേക്ക് നീങ്ങും എന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. സ്ഥിതിഗതികള്‍ ഇങ്ങനെ തുടരുകയാണെങ്കില്‍ അതിനുള്ള സാധ്യതയും ഏറെയാണെന്ന് വിലയിരുത്തപ്പെടുന്നു.

ബന്ധം വിഛേദിച്ചതിലൂടെ സംഭവിച്ചത്

ബന്ധം വിഛേദിച്ചതിലൂടെ സംഭവിച്ചത്

സൗദിയും യുഎഇയും ഖത്തറുമായുള്ള എല്ലാ ബന്ധവും വിഛേദിച്ചുകഴിഞ്ഞു. ഖത്തറുമായുള്ള അതിര്‍ത്തി സൗദി അടച്ചുകഴിഞ്ഞു. ഇതോടെ ഭക്ഷ്യവസ്തുക്കള്‍ എത്തിക്കുന്നത് ഒരു പരിധിവരെ തടയപ്പെട്ട നിലയില്‍ ആണ്.

ഇറാന്‍ ഉണ്ട് കൂടെ...

ഇറാന്‍ ഉണ്ട് കൂടെ...

എന്നാല്‍ ഭക്ഷ്യവസ്തുക്കളുടെ ലഭ്യതയോര്‍ത്ത് ഖത്തര്‍ ഭയക്കേണ്ടതില്ലെന്ന നിലപാടാണ് ഇറാന്‍ മുന്നോട്ട് വയ്ക്കുന്നത്. ഖത്തറിന് ആവശ്യമായ ഭക്ഷ്യവസ്തുക്കള്‍ കപ്പല്‍ വഴി എത്തിക്കുമെന്ന ഉറപ്പും ഇറാന്‍ മുന്നോട്ട് വച്ചിട്ടുണ്ട്.

ആറര ലക്ഷം ഇന്ത്യക്കാര്‍

ആറര ലക്ഷം ഇന്ത്യക്കാര്‍

ആറര ലക്ഷത്തോളം ഇന്ത്യക്കാരാണ് ഖത്തറില്‍ ഉള്ളത്. യഥാര്‍ത്ഥ ഖത്തര്‍ ജനസംഖ്യയുടെ രണ്ടിരട്ടിയോളം വരും ഇത്. അതുകൊണ്ട് തന്നെ ഗള്‍ഫിലെ സംഭവവികാസങ്ങള്‍ ഇന്ത്യ ഗൗരവത്തോടെയാണ് കാണുന്നത്.

ബന്ധത്തെ ബാധിക്കില്ല, പക്ഷേ

ബന്ധത്തെ ബാധിക്കില്ല, പക്ഷേ

ഗള്‍ഫ് മേഖലയില്‍ ഇപ്പോള്‍ നില നില്‍ക്കുന്ന പ്രശ്‌നങ്ങള്‍ അവരുടെ ഇന്ത്യയുമായുള്ള ബന്ധത്തെ ഒരു തരത്തിലും ബാധിക്കില്ല എന്നാണ് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കിയിട്ടുള്ളത്. ഇപ്പോഴുള്ളത് ജിസിസി രാജ്യങ്ങളുടെ ആഭ്യന്തര പ്രശ്‌നം മാത്രമാണെന്നും സുഷമ സ്വരാജ് പ്രതികരിച്ചു.

ഇന്ത്യക്കാര്‍ കുടുങ്ങിയാല്‍

ഇന്ത്യക്കാര്‍ കുടുങ്ങിയാല്‍

ഖത്തറിലെ ഇന്ത്യക്കാരെ കുറിച്ച് മാത്രമാണ് ആശങ്കയുള്ളത് എന്നാണ് സുഷമ സ്വരാജ് പറയുന്നത്. ആരെങ്കിലും ഖത്തറില്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് പരിശോധിച്ചുവരികയാണെന്നും സുഷമ സ്വരാജ് വ്യക്തമാക്കി.

യാത്രകള്‍ ബുദ്ധിമുട്ടില്‍

യാത്രകള്‍ ബുദ്ധിമുട്ടില്‍

വിമാന കമ്പനികള്‍ സര്‍വ്വീസ് നിര്‍ത്തിവച്ചത് ഇന്ത്യക്കാരുടെ നാട്ടിലേക്കുള്ള യാത്രയേയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യയില്‍ നിന്നുള്ള വിമാന കമ്പനികള്‍ പേര്‍ഷ്യന്‍ ഗള്‍ഫ് വഴി ആയതിനാല്‍ അതും വലിയ പ്രതിസന്ധി സൃഷ്ടിക്കില്ലെന്നാണ് വിലയിരുത്തുന്നത്.

കേരളത്തില്‍ നിന്ന് മൂന്ന് ലക്ഷം

കേരളത്തില്‍ നിന്ന് മൂന്ന് ലക്ഷം

ഖത്തറിലുള്ള ആറര ലക്ഷത്തോളം ഇന്ത്യക്കാരില്‍ മൂന്ന് ലക്ഷം പേരും കേരളത്തില്‍ നിന്നുള്ളവരാണ് എന്നതാണ് ഞെട്ടിപ്പിക്കുന്ന യാഥാര്‍ത്ഥ്യം. നിലവിലെ സാഹചര്യങ്ങള്‍ തൊഴില്‍ നഷ്ടം സൃഷ്ടിക്കുകയാണെങ്കില്‍ അത് കേരളത്തിനും വലിയ വെല്ലുവിളി ആയിരിക്കും.

പിണറായി വിജയന്‍ കത്തയച്ചു

പിണറായി വിജയന്‍ കത്തയച്ചു

ഗള്‍ഫ് മേഖലയിലെ സംഭവ വികാസങ്ങളുടെ അടിസ്ഥാനത്തില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനും കത്തയച്ചിട്ടുണ്ട്. ഖത്തറിലെ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കണം എന്നാവശ്യപ്പെട്ടാണ് കത്ത്.

പിരിച്ചുവിടല്‍ ഉറപ്പ്... പക്ഷേ

പിരിച്ചുവിടല്‍ ഉറപ്പ്... പക്ഷേ

എന്തായാലും ഖത്തറിലും സൗദി അടക്കമുള്ള മറ്റ് രാജ്യങ്ങളിലും പിരിച്ചുവിടലുകള്‍ ഉണ്ടാകും എന്ന് ഉറപ്പാണ്. ഖത്തറില്‍ ജോലി ചെയ്യുന്ന സൗദി, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത്, യമന്‍ സ്വദേശികള്‍ പിരിച്ചുവിടല്‍ ഭീഷണിയില്‍ ആണ്. സമാനമായ സ്ഥിതിയാണ് ഈ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഖത്തര്‍ സ്വദേശികള്‍ക്കും.

തൊഴിലവസരം കൂടും

തൊഴിലവസരം കൂടും

ഒരുപക്ഷേ മലയാളികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങളായിരിക്കും ഈ പ്രതിസന്ധി നല്‍കുക എന്നും വിലയിരുത്തലുകളുണ്ട്. ഖത്തറും എതിര്‍പക്ഷത്തുള്ളവരും ആളുകളെ പരസ്പരം പിരിച്ചുവിടാന്‍ തുടങ്ങിയാല്‍ താത്കാലികമായെങ്കിലും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും.

English summary
Gulf diplomatic crisis isolates Doha: What does it mean for Indians living in Qatar?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X