കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യാജ മരുന്നുകള്‍ വിതരണം ചെയ്യുന്ന കമ്പനികള്‍ക്ക് ഗള്‍ഫ് ആരോഗ്യ കൗണ്‍സിലിന്റെ ശക്തമായ താക്കീത്

Google Oneindia Malayalam News

റിയാദ് : അറബ് ലോകത്തേക്ക് വ്യാജവും മായം ചേര്‍ന്നതുമായ മരുന്നുകളുടെ കയറ്റുമതിയില്‍ പങ്കാളികളാകുന്ന മരുന്നു കംബനികള്‍ക്കും രാജ്യങ്ങള്‍ക്കും ഗള്‍ഫ് ആരോഗ്യ കൗണ്‍സില്‍ മേധാവി തൗഫീഖ് അഹ്മദ് ഖോജ ശക്തമായ മുന്നറിയിപ്പ് നല്‍കി. അറബ് രാജ്യങ്ങളിലൂടെ വിതരണം ചെയ്യപ്പെടുന്ന 35 ശതമാനം മരുന്നുകളും തീര്‍ത്തും വ്യാജമാണെന്നും അദ്ദേഹം പറഞ്ഞു.

വ്യാജ മരുന്നുകള്‍ ഓണ്‍ലൈന്‍ വഴി മാര്‍ക്കറ്റില്‍ പിടി മുറുക്കുന്നതിനാല്‍ മരുന്നുകളുടെ ഓണ്‍ലൈന്‍ വ്യാപാരം സൗദി ഡ്രഗ്‌സ് അതോറിറ്റി നിരോധിച്ചിരുന്നു.

drugs

വ്യാജ മരുന്നുകളുടെ കടന്നു കയറ്റം നിര്‍ത്തലാക്കാന്‍ ആവശ്യമായ നിയമ നടപടികള്‍ സൗദി ഡ്രഗ്‌സ് അതോറിറ്റി സ്വീകരിക്കുമെന്നും 10 നിമിഷങ്ങള്‍ക്കുള്ളില്‍ മരുന്നുകള്‍ വ്യാജമാണൊ അല്ലയോ എന്നു തിരിച്ചറിയുന്നതിനുള്ള സംവിധാനം ഒരുക്കുമെന്നും ഡ്രഗ്‌സ് അതോറിറ്റി മേധാവി ഇബ്രാഹീം ജുഫ്ഫാലി പറഞ്ഞു.

English summary
Gulf Health Concil's warning on Fake fake drug distribution
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X