കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി: ഹജ്ജ് മെട്രോ ചരിത്രമാവുന്നു, ഹജ്ജ് തീര്‍ത്ഥാടകര്‍ക്കുള്ള യാത്രാക്ലേശം നീങ്ങി

  • By Sandra
Google Oneindia Malayalam News

മക്ക: മക്കയിലേക്കുള്ള ഹജ്ജ് തീര്‍ത്ഥാടകരുടെ യാത്ര സുഗമമാക്കാന്‍ ദി മാഷര്‍ റെയില്‍ വേ ആരംഭിച്ച മെട്രോ ട്രെയിന്‍ സര്‍വ്വീസ് ചരിത്രമാവുന്നു. അടുത്ത കാലത്ത് സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികളില്‍ മികച്ച വിജയം തന്നെയാണ് ഹജ്ജ് മെട്രോ പൂര്‍ത്തിയായതോടെ സൗദി കൈവരിച്ചിട്ടുള്ളത്.

പൊലീസ് ഹെലികോപ്റ്റര്‍ വെടിവെച്ചു വീഴ്ത്തി, സംഭവത്തിന് പിന്നില്‍ ഗുണ്ടാത്തലവന്മാര്‍!!!പൊലീസ് ഹെലികോപ്റ്റര്‍ വെടിവെച്ചു വീഴ്ത്തി, സംഭവത്തിന് പിന്നില്‍ ഗുണ്ടാത്തലവന്മാര്‍!!!

മക്കയിലെ ഹജ്ജ് ക്യാമ്പുകളില്‍ നിന്ന് വിശുദ്ധ സ്ഥലങ്ങളിലേക്ക് സഞ്ചരിക്കാനുള്ള സമയം മണിക്കൂറുകളില്‍ നിന്ന് മിനിറ്റുകളായി കുറയ്ക്കുന്നതിന് ഹജ്ജ് മെട്രോയ്ക്ക് കഴിഞ്ഞു. ഹജ്ജ് തീര്‍ത്ഥാടകരെ വഹിച്ചെത്തുന്ന വാഹനങ്ങള്‍ സൃഷ്ടിക്കുന്ന തടസ്സങ്ങളുള്‍പ്പെടെയുള്ള പ്രശ്‌നങ്ങളും ഹജ്ജ് തീര്‍ത്ഥാടകരുടെ എല്ലാത്തരത്തിലുള്ള യാത്രാക്ലേശങ്ങളും ഇതോടെ മറികടക്കാന്‍ സാധിച്ചിട്ടുണ്ട്.

haj-pilgrim

2010ല്‍ ആരംഭിച്ച 18.2 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പദ്ധതിയില്‍ ഹജ്ജ് ,തീര്‍ത്ഥാടകര്‍ക്കായി പ്രത്യേകം എസ്‌കലേറ്ററുകളും ഏഴ് പാതകളും പ്രത്യേകമായി ഒരുക്കിയിട്ടുണ്ട്. ഒരേസമയം 3000 യാത്രക്കാരെ വഹിക്കാന്‍ കഴിയുന്ന എയര്‍ കണ്ടീഷന്‍ ചെയ്ത വിശ്രമകേന്ദ്രവും മെട്രോയുടെ ഭാഗമായി പണികഴിപ്പിച്ചിട്ടുണ്ട്. അറാഫത്തിലെയും, മിനായിലേയും, മുസ്ദലീഫയിലേയും പ്രധാന നഗരങ്ങളെ കേന്ദ്രീകരിച്ചാണ് മെട്രോ സ്‌റ്റേഷനുകള്‍ സ്ഥാപിച്ചിട്ടുള്ളത്. അല്‍ ജമറാത്ത് പാലത്തിന്റെ നാലാം നിലയിലാണ് മെട്രോയുടെ ഒടുവിലത്തെ സ്‌റ്റേഷന്‍.

ജാഗ്രതൈ, ബ്ലഡ് ബാങ്കില്‍ നിന്ന് രക്തം സ്വീകരിക്കുമ്പോള്‍ ശ്രദ്ധിക്കുക, എച്ച്‌ഐവി പടരുന്നുജാഗ്രതൈ, ബ്ലഡ് ബാങ്കില്‍ നിന്ന് രക്തം സ്വീകരിക്കുമ്പോള്‍ ശ്രദ്ധിക്കുക, എച്ച്‌ഐവി പടരുന്നു

12 കാര്യേജുകളുള്ള 17 ട്രെയിനുകളാണ് സര്‍വ്വീസ് നടത്തുന്നത്. ഓരോ കാര്യേജിലും 250 ഹജ്ജ് തീര്‍ത്ഥാടകരെ വഹിക്കാന്‍ കഴിയും. ഒരേ സമയം 72,000 യാത്രക്കാരുമായി സഞ്ചരിക്കാന്‍ കഴിയുന്ന മഷാഹേര്‍ ട്രെയിന്‍ ലോകത്തിലെ ഏറ്റവും നീളം കൂടിയ മെട്രോ ട്രെയിനാണ്. റിമോര്‍ട്ട് കണ്‍ട്രോളില്‍ പ്രവര്‍ത്തിക്കുന്ന ട്രെയിന്‍ നിയന്ത്രിക്കുന്നതിനായി 27 സൗദികള്‍ക്ക് ആറ് മാസം നീണ്ടുനില്‍ക്കുന്ന പരിശീലന പരിപാടിയും സൗദി സംഘടിപ്പിച്ചിരുന്നു. ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി നിര്‍മ്മിച്ച ലോകത്തെ 24 പദ്ധതികള്‍ക്കൊപ്പം ഹജ്ജ് മെട്രോയും ഇടംപിടിച്ചിട്ടുണ്ട്.

English summary
Haj metro make history and boom for pilgrim transportation.The Mashaer Railway was launched in 2010 to ease pilgrim transporation to Meccah's holly sites.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X