കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ്: ഈ മലയാളിയെ കണ്ടെത്താന്‍ സഹായിക്കാമോ പ്രവാസികളേ?

  • By Meera Balan
Google Oneindia Malayalam News

ദുബായ്: ദുബായില്‍ പ്രവാസി മലയാളിയെ കാണാതായി. മധു വി ഗോപാല്‍ (40) എന്നയാളെയാണ് ഏപ്രില്‍ 11 മുതല്‍ കാണാതായാത്. ജെബേല്‍ അലി ഇന്‍ഡസ്ട്രിയല്‍ ഏരിയയിലാണ് മധു ജോലി ചെയ്തിരുന്നത്. ഏപ്രില്‍ 11നാണ് ഇയാള്‍ വീട്ടുകാരുമായി അവസാനം സംസാരിച്ചത്.

മധുവിന്റെ സുഹൃത്തുക്കളും ദുബായിലുള്ള ബന്ധുക്കളും ഏറെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്നാണ് മാധ്യമങ്ങളിലൂടേയും സോഷ്യല്‍ മീഡിയയിലൂടെയും മധുവിനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിയ്ക്കുന്നത്. തന്റെ ഭര്‍ത്താവിനെ കണ്ടെത്താന്‍ സഹായിക്കണമെന്ന് മധുവിന്‍ഫെ ഭാര്യ ബിജിത മധു പ്രവാസികളോട് സഹായം അഭ്യര്‍ത്ഥിയ്ക്കുന്നു.

Madhu V Gopal

ഇതുവരേയും മധുവിനെപ്പറ്റി ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് മധുവിന്റെ അയല്‍വാസിയും സുഹൃത്തുമായ സത്താല്‍ അല്‍ കരന്‍ പറയുന്നു. ഏപ്രില്‍ 13ന് വീട്ടിലേയ്ക്ക് മടങ്ങാന്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. ഏപ്രില്‍ 11ന് നാട്ടിലേയ്ക്ക് ഫോണ്‍വിളിയ്ക്കുകയും തനിയ്ക്ക് എത്താന്‍ സാധിയ്ക്കില്ലെന്നും മധു പറഞ്ഞു.

പിന്നീട് ഇതുവരേയും ഒരു വിവരവും ലഭ്യമല്ലെന്ന് മധുവിന്റെ ഭാര്യാപിതാവ് രാമദാസ് പറയുന്നു. ചില സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടെന്നും നാട്ടിലേയ്ക്ക് പോയ ചിലര്‍ തിരികെ എത്താന്‍ കാത്തിരിയ്ക്കുകയാണെന്നും മധു പറഞ്ഞതായി ഭാര്യ പറയുന്നു. മധുവിന്റെ പാസ്‌പോര്‍ട്ട് ഇപ്പോഴും അദ്ദേഹം ജോലിചെയ്തിരുന്ന കമ്പനിയില്‍ ഉണ്ട്.

English summary
Have you seen this man in Dubai? His wife is desperate to find him
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X