കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷവര്‍മ്മ കഴിച്ച 150 പേര്‍ക്ക് ഭക്ഷ്യ വിഷബാധ...സൗദിയില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു...

തായിഫിനടുത്ത തുറാബായിലെ റസ്റ്റോറന്‍റില്‍ നിന്ന് ഷവര്‍മ്മ കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

  • By Afeef Musthafa
Google Oneindia Malayalam News

റിയാദ്: സൗദിയില്‍ ഷവര്‍മ്മ കഴിച്ച നൂറ്റന്‍പതോളം പേര്‍ക്ക് ഭക്ഷ്യവിഷബാധ. സൗദിയിലെ തായിഫിനടുത്ത തുറാബായിലെ ഒരു റസ്റ്റോറന്റില്‍ നിന്നും ഷവര്‍മ്മ കഴിച്ചവരെയാണ് ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ 42 പേരുടെ ആരോഗ്യനില സാരമായതിനാല്‍ ഇവര്‍ ഡോക്ടര്‍മാരുടെ പ്രത്യേക നിരീക്ഷണത്തിലാണ്.

തായിഫില്‍ നിന്നും 100 കീലോമീറ്ററോളം അകലെയുള്ള പട്ടണമാണ് തുറാബാ. ഇവിടുത്തെ ഒരു റസ്റ്റോറന്റില്‍ നിന്നും ഷവര്‍മ്മ കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഷവര്‍മ്മ കഴിച്ചതിന് ശേഷം ഏകദേശം 175ഓളം പേരുടെ ആരോഗ്യനില വഷളായിട്ടുണ്ടെന്നാണ് ചില പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

shawarma

ഇത്രയധികം പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ പശ്ചാത്താലത്തില്‍ അധികൃതര്‍ രാജ്യത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ ഹോട്ടലുകളിലും കഫ്റ്റീരിയകളിലും കര്‍ശന പരിശോധന നടത്തും. സംഭവത്തില്‍ അന്വേഷണം നടത്താന്‍ മക്ക ഗവര്‍ണറായ രാജകുമാരന്‍ ഖാലിദ് അല്‍ഫൈസല്‍ ഉത്തരവിട്ടുണ്ട്.

കുറ്റക്കാരായ റസ്‌റ്റോറന്റ് ഉടമകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും, പരമാവധി ശിക്ഷ നല്‍കുമെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു. രാജ്യത്തെ ഹോട്ടലുകള്‍ക്കും കഫ്റ്റീരിയകള്‍ക്കും ആരോഗ്യ വകുപ്പ് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

English summary
Saudi authorities declared a health emergency after blaming a small-town restaurant for food poisoning outbreak that struck at least 150 people.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X