കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അബുദാബി: ജന്മനാട്ടിലേക്ക് മടങ്ങാനാവുന്നില്ല, മലയാളിയ്ക്ക് വെന്റിലേറ്ററില്‍ ദുരിത ജീവിതം

  • By Sandra
Google Oneindia Malayalam News

അബുദാബി: സ്‌ട്രോക്ക് വന്ന് വെന്റിലേറ്ററില്‍ കഴിയുന്ന മലയാളി ടാക്സി ഡ്രൈവര്‍ അബുദാബിയില്‍ കുടുങ്ങിക്കിടക്കുന്നു. സ്‌ട്രോക്ക് ബാധിച്ചതിനെ തുടര്‍ന്ന് അബുദാബിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള ഏലിയാസ് കോയിലപ്പറമ്പില്‍ ജോര്‍ജ്ജാണ് നാട്ടിലേക്ക് മടങ്ങാനാവാതെ കഷ്ടപ്പെടുന്നത്. എയര്‍ ആംബുലന്‍സില്‍ നാട്ടിലെത്തിക്കാനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താമെന്ന് ആശുപത്രി അധികൃതര്‍ നിര്‍ദ്ദേശിച്ചെങ്കിലും കുടുംബത്തിന് ചെലവ് താങ്ങാന്‍ കഴിയാത്തതാണ് ഇത് വൈകിക്കുന്നത്. ഫോര്‍ട്ട് കൊച്ചി സ്വദേശിയാണ് ജോര്‍ജ്ജ്.

ഡ്രൈവിംഗിനിടെ ശക്തമായ തലവേദന അനുഭവപ്പെട്ട ഏലിയാസിനെ ജൂലൈ 15നാണ് മുസ്സഫായിലെ അഹല്യ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ഏലിയാസി്‌ന്റെ ആരോഗ്യസ്ഥിതി വിലയിരുത്തിയ ഡോക്ടര്‍മാര്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ജോര്‍ജ്ജിന് ഇന്‍ഷ്വറന്‍സ് പരിരക്ഷയുള്ളത് കുടുംബത്തിന് ആശ്വാസമാകുന്നുണ്ടെങ്കിലും ഇതുക കൊണ്ട് ജോര്‍ജ്ജിനെ കേരളത്തിലെത്തിക്കുന്നതിനുള്ള ചെലവുകള്‍ വഹിക്കാന്‍ കഴിയില്ല. വിസിറ്റിംഗ് വിസയില്‍ അബുദാബിയിലെത്തിയ ഭാര്യ അഞ്ജു ജോര്‍ജ്ജാണ് ജോര്‍ജ്ജിനെ പരിപാലിച്ചിരുന്നതെങ്കിലും അഞ്ജു നാട്ടിലേക്ക് മടങ്ങിയത് സ്ഥിതി സങ്കീര്‍ണ്ണമാക്കിയിട്ടുണ്ട്.

uae-map

സഹായം ആവശ്യപ്പെട്ട് ജോര്‍ജ്ജിന്റെ പിതാവ് പിലാത്തോസ് വിദേശകാര്യ മന്ത്രാലയത്തിന്റെ ഓഫീസിലേക്ക് കത്തയച്ചിട്ടുണ്ടെങ്കിലും പ്രതികരണമൊന്നും ലഭിച്ചിട്ടില്ല. ഇടപെടല്‍ ആവശ്യപ്പെട്ട് കേരള സര്‍ക്കാരിനും രാഷ്ട്രീയ നേതാക്കള്‍ക്കും ഇദ്ദേഹം കത്തയച്ചിട്ടുണ്ട്. രണ്ട് വര്‍ഷമായി അബുദാബിയില്‍ ടാക്സി ഡ്രൈവറായി ജോലി ചെയ്യുന്ന ജോര്‍ജ്ജ് ജൂണ്‍ ആറിനാണ് നാട്ടില്‍ നിന്ന് തിരിച്ചെത്തിയത്. 42 കാരനായ ജോര്‍ജ്ജിനെ നാട്ടിലെത്തിച്ചാല്‍ ചികിത്സിക്കാനുള്ള എല്ലാ സൗകര്യങ്ങളും കൊച്ചിയിലെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ ഒരുക്കിയ ബന്ധുക്കള്‍ എയര്‍ ആംബുലന്‍സ് ലാന്‍ഡ് ചെയ്യുന്നതിനായി നേവല്‍ ബെയ്‌സില്‍ നിന്ന് പ്രത്യേക അനുമതിയും വാങ്ങിയിട്ടുണ്ട്. നാലും രണ്ടും വയസ്സ് പ്രായമുള്ള കുട്ടികളുടെ പിതാവാണ് ജോര്‍ജ്ജ്.

English summary
Hospitalised Kerala truck driver stucked in Abudabi for six weeks.Family seeks inverntion of External ministry and Kerala government to return him to provide a better treatment.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X