കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യെമനില്‍ നിന്ന്‌ ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ഹൂതികള്‍

  • By Mithra Nair
Google Oneindia Malayalam News

സന: ആഭ്യന്തര യുദ്ധം രൂക്ഷമായ യെമനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ രാജ്യത്തുനിന്ന് ഒഴിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ഹൂതി നേതാക്കള്‍ പ്രാദേശിക ടെലിവിഷന്‍ ചാനലിലൂടെ അറിയിച്ചു. ഇന്ത്യക്കാരെ രാജ്യത്ത് നിന്ന് ഒഴിപ്പിച്ചാല്‍ സൗദി വ്യോമാക്രമണം ശക്തമാക്കാനും കരയുദ്ധം ആരംഭിക്കാനും സാധ്യതയുള്ളതിനാലാണ് ഈ തീരുമാനമെന്നും ഹൂതികള്‍ പറഞ്ഞു.

സൗദിയുടെ യെമന്‍ ആക്രമണം, ഫോട്ടോ ഗ്യാലറി

കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് സൗദി വ്യോമാക്രമണം ആരംഭിച്ചത്. തുടര്‍ന്ന് സൗദി യമന്‍ നിയന്ത്രിത മേഖലയായി പ്രഖ്യാപിച്ചു. ഇതേ തുടര്‍ന്നാണ് വിമാനങ്ങള്‍ പറക്കരുതെന്നും തുറമുഖങ്ങളില്‍ വിദേശ കപ്പലുകള്‍ അടുക്കരുതെന്നും മുന്നറിയിപ്പ് നല്‍കി.

yemeni.jpg

എന്നാല്‍ ഇന്ത്യക്കാരുടെ യാത്രാരേഖകള്‍ ശരിയാക്കുന്ന ജോലികള്‍ എംബസിയില്‍ പുരോഗമിക്കുകയാണ്. കപ്പലുകള്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനങ്ങളെകുറിച്ച് എംബസിക്ക് ഒരു അറിവും ഇല്ല. ചൈനയും പാകിസ്താനും തങ്ങളുടെ പൗരന്മാരെ പൂര്‍ണമായി ഒഴിപ്പിച്ചുകഴിഞ്ഞു.

അതേ സമയം ഇന്ത്യക്കാരെ തിരികെയത്തെിക്കാനുള്ള എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് ചൊവ്വാഴ്ചയും അനുമതി കിട്ടിയില്ല. തിങ്കളാഴ്ച രാവിലെ മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ വിമാനങ്ങള്‍ക്ക് യമന്‍ തലസ്ഥാനമായ സന്‍ആയിലേക്ക് പറക്കാനുള്ള അനുമതി ലഭിക്കാത്തതാണ് പ്രശ്‌നം.

English summary
he Houthis are from a Yemeni Shi’ite sect and are allied to Iran, Saudi Arabia’s main regional rival.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X