കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ് ദെയ്‌റയില്‍ വന്‍ അഗ്‌നിബാധ; മലയാളികളുടെ സ്ഥാപനമടക്കം നിരവധി കടകള്‍ കത്തി നശിച്ചു.

Google Oneindia Malayalam News

ദുബായ്: ദുബായ് ദെയ്റയിലുണ്ടായ അഗ്നി ബാധയില്‍ വന്‍ നാശനഷ്ടം. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. ദെയ്‌റയില്‍ വെസ്റ്റ് സോണ്‍ സൂപ്പര്‍മാര്‍ക്കറ്റ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലാണ് വന്‍ അഗ്‌നി ബാധയുണ്ടായത്. കോടികളുടെ നാശനഷ്ടം സംഭവിച്ച തീ പിടിത്തത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Huge fire breaks out in Dubai's Al Muteena area

മലയാളി ഉടമ സ്ഥതയിലുള്ള കാലിക്കറ്റ് പാരഗണ്‍ ഗ്രൂപ്പിന് കീഴിലെ സല്‍കാര റെസ്‌റ്റോറന്റ് ഇതേ കെട്ടിടത്തിലാണ് സ്ഥിതി ചെയ്യുന്നത്. അടുത്തിടെ പ്രവര്‍ത്തനം ആരംഭിച്ച, സല്‍ക്കാര റസ്റ്ററന്റും പൂര്‍ണ്ണമായി അഗ്നിക്കിരയായി. സമീപകെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനത്തില്‍ നിന്നും ഉയര്‍ന്ന തീയാണ് സല്‍ക്കാരയിലേക്കും പടര്‍ന്നതെന്ന് അറിയുന്നു. ഇതോടൊപ്പം, സമീപത്തെ ഒരു സൂപ്പര്‍മാര്‍ക്കറ്റ്, റസ്റ്ററന്റുകള്‍ ഉള്‍പ്പടെയുള്ളവയും അഗ്‌നിയ്ക്കിരയായി.

സല്‍ക്കാരയില്‍ മാത്രം, ഒരു കോടിയിലധികം രൂപയുടെ സാമ്പത്തിക നഷ്ടമാണ്, പ്രാഥമിക റിപ്പോര്‍ട്ടില്‍ കണക്കാക്കുന്നത്. തീപ്പിടിത്തത്തിനുള്ള കാരണം വ്യക്തമല്ലെങ്കിലും, പൊട്ടിത്തെറിയില്‍ നിന്നാണ് തീ ഉയര്‍ന്നതെന്ന് സംശയിക്കുന്നു. ആര്‍ക്കും പരുക്കില്ല. എന്നാല്‍, നാല് വ്യാപാര സ്ഥാപനങ്ങളിലായി കോടികളുടെ നാശനഷ്ടം കണക്കാക്കുന്നു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിന് ശേഷമാണ്, തീ അണയ്ക്കാനായത്. സംഭവത്തെ തുടര്‍ന്ന്, ദുബായ് ദെയ്‌റ മുത്തീനയിലും സമീപ പ്രദേശങ്ങളിലുമുള്ള നിവാസികളെ ഇത് ഏറെ നേരം പരിഭ്രാന്തരാക്കി.

English summary
ദുബായിലെ അല്‍ മുതീന ഏരിയയില്‍ വന്‍ തീപ്പിടുത്തം. സൂപ്പര്‍മാര്‍ക്കറ്റും നിരവധി പ്രശസ്ത റെസ്റ്റോറന്റുകളും ഉള്ള കെട്ടിടത്തിലാണ് അഗ്നിബാധയുണ്ടായത്. മലയാളികളുടെ ഉടമസ്ഥതയിലുള്ള നിരവധി സ്ഥാപനങ്ങളും ഇക്കൂട്ടത്തിലുണ്ട്.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X