കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യോഗ ദിനാചരണത്തിന് ഒരുങ്ങി ദുബായ്

Google Oneindia Malayalam News

ദുബായ്: അന്താരാഷ്ട്ര യോഗദിനാചരണത്തിന്റെ ഭാഗമായി ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് ദുബായ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സഹകരണത്തോടെ യോഗാ പരിപാടി സംഘടിപ്പിക്കുന്നു. ജൂണ്‍ 18 ാം തിയ്യതി രാത്രി 8 മണിക്ക് വേള്‍ഡ് ട്രേഡ് സെന്ററിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇരുപതിനായിരത്തിലധികം ആളുകളെ പ്രതീക്ഷിക്കുന്ന പരിപാടിയില്‍ യോഗാഗുരു ബാബാ രാംദേവായിരിക്കും മുഖ്യാതിഥി.

ഔദ്യോഗികമായി ജൂണ്‍ 21 നാണ് അന്താരാഷ്ട്ര യോഗദിനം ആചരിക്കുന്നതെങ്കിലും അവധി ദിനം പരിഗണിച്ചാണ് പരിപാടി രണ്ട് ദിവസം മുന്നേ നടത്തുന്നതെന്ന് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയിക്കാന്‍ കോണ്‍സുലേറ്റില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ അനുരാഗ് ഭൂഷണ്‍ അറിയിച്ചു. സ്‌പോര്‍ട്‌സ് കൗണ്‍സിലിന് പുറമെ എക്‌സ് യോഗ ദുബായ്, ദുബായ് വേള്‍ഡ് ട്രേഡ് സെന്റര്‍ എന്നിവരും പരിപാടിയില്‍ പങ്ക് ചേരും.

dubai-yoga-day

രണ്ട് ഹാളുകളിലായി നടക്കുന്ന യോഗാ പരിപാടിയില്‍ ഗുരു ബാബാ രാംദേവ് നേരിട്ട് നേത്വത്ത്വം നല്‍കും. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പതിനായിരങ്ങള്‍ വസിക്കുന്ന ദുബായില്‍ പരിപാടി സംഘടിപ്പിക്കുന്നതില്‍ ഏറെ അഭിമാനമുണ്ടെന്നും പരിപാടിയില്‍ വിവിധ രാജ്യക്കാരുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്നതായും കോണ്‍സല്‍ ജനറല്‍ അറിയിച്ചു.

യു.എ.ഇ. ഒളിമ്പിക് കമ്മിറ്റിയുടെയും മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ക്രിയേറ്റീവ് സ്‌പോര്‍ട്‌സ് അവാര്‍ഡിന്റെയും പ്രസിഡന്റ് ശൈഖ് അഹമ്മദ് ബിന്‍ മുഹമ്മദ് റാഷിദ് അല്‍ മക്തൂമിന്റെ രക്ഷാകര്‍തൃത്വത്തിലാണ് പരിപാടി. കോണ്‍സുലേറ്റില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ദുബായ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഇവന്റ് മാനേജര്‍ റാഷിദ് അല്‍ കമാലിയും സംബന്ധിച്ചു. പരിപാടിയുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ക്ക് www.iyd.ae എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.

English summary
Indian consulate to host yoga session on June 18
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X