കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിസിറ്റിംഗ് വിസയിലെത്തിയ ഇന്ത്യക്കാരന്‍ മരിച്ചു; പണമടയ്ക്കാന്‍ സഹായം തേടി ബന്ധുക്കള്‍

Google Oneindia Malayalam News

ദുബായ്: വിസിറ്റിംഗ് വിസയില്‍ ദുബായ് സന്ദര്‍ശിക്കാനെത്തിയ ഇന്ത്യക്കാരന്‍ ആശുപത്രിയില്‍ മരിച്ച സംഭവത്തില്‍ പണമടക്കാന്‍ സഹായം തേടി ബന്ധുക്കള്‍. വിസയ്‌ക്കൊപ്പം ട്രാവല്‍ ഇന്‍ഷ്വറന്‍സ് എടുക്കാതിരുന്നതാണ് ബന്ധുക്കളെ കുഴക്കിയിട്ടുള്ളത്. 69 കാരനായ ലൂയിസ് മാനുവലാണ് ന്യൂമോണിയ ബാധിച്ച് മരിച്ചത്.

ഇദ്ദേഹത്തെ ചികിത്സാ ചെലവിനത്തില്‍ 22 ദിവസത്തിനകം 197 ദിര്‍ഹമാണ് കുടുംബം അടയ്‌ക്കേണ്ടത്. എന്നാല്‍ കുടുംബത്തിന്റെ അവസ്ഥയറിഞ്ഞതോടെ ചെറിയ ഇളവ് അനുവദിച്ച ആശുപത്രി അധികൃതര്‍ 126 ദിര്‍ഹം അടച്ചാല്‍ മതിയെന്ന് കുടുംബത്തെ അറിയിച്ചു. ഏപ്രില്‍ 14ന് കുടുംബത്തോടൊപ്പം മുംബൈയില്‍ നിന്നും ദുബായിലെത്തിയ ലൂയിസ് മാനുവലിന് ആരോഗ്യപ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കള്‍ സാക്ഷ്യപ്പെടുത്തുന്നത്. ഭാര്യ, രണ്ട് മകന്‍, മകള്‍, ചെറുമക്കള്‍ എന്നിവര്‍ക്കൊപ്പമാണ് സൗജന്യ വിമാന ടിക്കറ്റില്‍ ലൂയിസ് ദുബായിലെത്തിയത്. ആസ്തമ ബാധിതനായിരുന്ന ലൂയിസ് മരുന്ന് കഴിച്ചുവരികയായിരുന്നു.

deadbody

ദുബായിലെത്തിയ ശേഷം പനി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ ഡെസേര്‍ട്ട് സവാരിക്ക് പോയ സമയത്ത് ലൂസിയ് വീട്ടില്‍ വിശ്രമത്തിലായിരുന്നു. ഇടയ്ക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് ഇദ്ദേഹത്തിന് ന്യൂമോണിയ ആണെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചത്. ശ്വാസകോശത്തിന് അണുബാധയുണ്ടെന്നും കണ്ടെത്തിയതോടെ അദ്ദോഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.

പുതിയ വിസകള്‍ മാസത്തിനുള്ളില്‍ പ്രയോജനപ്പെടുത്തണം, ഇല്ലെങ്കില്‍ പുതിയ വ്യക്തിയ്ക്ക് നല്‍കുംപുതിയ വിസകള്‍ മാസത്തിനുള്ളില്‍ പ്രയോജനപ്പെടുത്തണം, ഇല്ലെങ്കില്‍ പുതിയ വ്യക്തിയ്ക്ക് നല്‍കും

ആശുപത്രി ബില്ല് വര്‍ദ്ധിച്ചതോടെ അദ്ദേഹത്തെ വീട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ ബന്ധുക്കള്‍ നടത്തിയെങ്കിലും ആശുപത്രി അധികൃതര്‍ രോഗിയെ അഡ്മിറ്റ് ചെയ്യുകയായിരുന്നു. അദ്ദേഹത്തെ തിരികെ നാട്ടിലെത്തിക്കുന്നതിനായി എയര്‍ലൈന്‍സുമായി ബന്ധപ്പെട്ടിരിന്നുവെങ്കിലും എന്നാല്‍ അദ്ദേഹത്തിന് നിര്‍ദ്ദേശിക്കപ്പെട്ട ചില മരുന്നുകള്‍ കാരണം എയര്‍ലൈന്‍സ് തിരിച്ചുള്ള യാത്രക്ക് അനുമതി നല്‍കാനും തയ്യാറായിരുന്നില്ല. തുടര്‍ന്ന് വെന്റിലേറ്ററില്‍ കഴിയുകയായിരുന്ന ലൂയിസ് മെയ് 12ന് മരണമടഞ്ഞതോടയാണ് കുടുംബം ആശങ്കയിലായത്. മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുപോകണമെങ്കില്‍ 197 ദിര്‍ഹത്തിന്റെ സെക്യൂരിറ്റി ചെക്ക് വേണമെന്നാണ് ആശുപത്രി അധികൃതര്‍ മുന്നോട്ടുവയ്ക്കുന്ന ആവശ്യം. ഇതോടെയാണ് ആശുപത്രി ബില്ല് അടയ്ക്കാന്‍ കുടുംബം സഹായം അഭ്യര്‍ത്ഥിച്ച് രംഗത്തെത്തിയിട്ടുള്ളത്.

സൗദിയില്‍ വീട്ടുജോലിയ്ക്ക് എത്തിയ ഇന്ത്യക്കാരി പെണ്‍കുട്ടിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിസൗദിയില്‍ വീട്ടുജോലിയ്ക്ക് എത്തിയ ഇന്ത്യക്കാരി പെണ്‍കുട്ടിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

English summary
Indian family in trouble after Indian tourist dies in Dubai hospital due to pneumonia.Man travelled to dubai from Mumbai wothout travel insurance make problems.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X