കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ തടവുകാര്‍ക്ക് ബഹറിന്‍ ജയിലില്‍ അധിക്രതര്‍ ഇന്ത്യന്‍ ഫെസ്റ്റിവല്‍ സംഘടിപ്പിച്ചു

Google Oneindia Malayalam News

മനാമ: മാനസിക പിരിമുറുക്കം ഒഴിവാക്കുന്നതിന്റെ ഭാഗമായി ജയില്‍ ശിക്ഷ അനുഭവിക്കുന്നവര്‍ക്ക് ജയില്‍ അധിക്രതര്‍ ഒരുക്കിയ കലാവിരുന്ന് തടവുകാര്‍ക്ക് നവ്യാനുഭവമായി. ബഹറിന്‍ ഐസിആര്‍എഫി ന്റെയും ജോ ജയില്‍ അധിക്രതരുടെയും ആഭിമുഖ്യത്തിലാണ് തടവിലുള്ള ഇന്ത്യക്കാര്‍ക്കായി ഇന്ത്യന്‍ ഫെസ്റ്റിവല്‍ സംഘടിപ്പിച്ചത്.

തടവറയിലെ മാനസിക സംഘര്‍ഷങ്ങള്‍ക്കിടയില്‍ ഒരു ദിവസം എല്ലാം മറന്ന് ജീവിതത്തിന്റെ മറ്റൊരു മുഹൂര്‍ത്തത്തിന് സാക്ഷികളാകാന്‍ കഴിഞ്ഞവര്‍ മനസ്സില്‍ ഒളിപ്പിച്ചു വെച്ച തങ്ങളുടെ കലാ വാസനകള്‍ പുറത്തെടുത്തപ്പോള്‍ ജയില്‍ ആധിക്രതര്‍ക്കും കൗതുകമായി.

jail

കരോക്കെ ഓര്‍ക്കസ്ട്രയുടെ അകമ്പടിയിലാണ് പാട്ടും ന്യത്തവും അരങ്ങേറിയത്. ബഹറിന്‍ കേരളീയ സമാജം നാദബ്രഹ്മം മ്യുസിക് ക്ലബ്ബ് കണ്‍വീനര്‍ ജോസ് ഫ്രാന്‍സിന്റെ നേത്യത്വത്തിലുള്ള കാലാകാരന്മാര്‍ അവതരപ്പിച്ച ഗാനമേളയും ചടങ്ങില്‍ സംഘടിപ്പിച്ചിരുന്നു. ഇന്ത്യന്‍ തടവുകാരെ പ്രതേകം ഹാളില്‍ എത്തിച്ചാണ് ആഘോഷ പരിപാടികള്‍ നടന്നത്.

എംബസി ഉദ്യോഗസ്ഥരും ഐസിആര്‍എഫ് അംഗങ്ങളായ ബാഷ, ഫ്‌ളോറിന്‍ മിത്തിയാസ് എന്നിവരും പരിപാടികളില്‍ സംബന്ധിച്ചു. ഹിന്ദി,മലയാളം, തമിഴ് ഭാഷകളിലുള്ള ഗാനങ്ങളാണ് ഗായകര്‍ ആലപിച്ചത്. കലാകാരന്മാര്‍ക്കും സംഘാടകര്‍ക്കും ജയില്‍ അധിക്രതര്‍ നന്ദി രേഖപ്പെടുത്തി.

English summary
Indian festival organized for Indian Jailers in Bahrain
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X