കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി: ആശ്രിത ഫീസ് ഏർപ്പെടുത്താൻ റിയാദ്, നീക്കം ജൂലൈ ഒന്നുമുതൽ!! തിരിച്ചടി പ്രവാസികള്‍ക്ക്

കുടുംബസമേതം സൗദിയില്‍ കഴിയുന്നവര്‍ക്ക് കനത്ത സാമ്പത്തിക ബാധ്യതയാണ് ആശ്രിത ഫീസ്

Google Oneindia Malayalam News

റിയാദ്: സൗദിയിൽ കഴിയുന്ന വിദേശികൾക്ക് കുടുംബ നികുതി ഏർപ്പെടുത്താനുള്ള നീക്കവുമായി സൗദി അറേബ്യ. ജൂലൈ ഒന്നുമുതലാണ് സൗദി രാജ്യത്ത് കഴിയുന്ന പ്രവാസികളുടെ ആശ്രിതര്‍ക്ക് ഫീസ് ഏര്‍പ്പെടുത്തുന്നത്. ഓരോ ആശ്രിതര്‍ക്കും പ്രതിമാസം 1,700 ഓളം രൂപയാണ് ഈടാക്കുക. ഇത് കുടുംബസമേതം സൗദിയില്‍ കഴിയുന്നവര്‍ക്ക് കനത്ത സാമ്പത്തിക ബാധ്യതയാണ് വരുത്തി വയ്ക്കുന്നത്. നിലവില്‍ സൗദയിലെ പ്രവാസി സമൂഹത്തിൽ 41 ലക്ഷം പേർ ഇന്ത്യക്കാരാണ്.

സൗദിയുടെ നീക്കം തിരിച്ചടിയാവുന്നതോടെ പ്രവാസികള്‍ കുടുംബാംഗങ്ങളെ നാട്ടിലേയ്ക്ക് തിരിച്ചയയ്ക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ നാല് മാസത്തിനിടെ പലരും കുടുംബങ്ങളെ നാട്ടിലേയ്ക്ക് തിരിച്ചയച്ചയതായും റിപ്പോര്‍ട്ടുകളുണ്ട്.
കുടുംബ നികുതി ഏർപ്പെടുത്തുന്നത് അനിസ്ലാമികമാണെന്ന പ്രവാചകൻ മുഹമ്മദ് നബിയുടെ ചട്ടങ്ങൾ പരസ്യമായി ലംഘിച്ചാണ് സൗദി പ്രവാസികളുടെ ആശ്രിതർക്ക് ഫീസ് ഏർപ്പെടുത്തുന്നത്.

വായന ഒരു ആത്മഹത്യയാണ്... മറ്റ് ചിലപ്പോള്‍ ജീവിതവും!!! ദ റീഡറിലൂടെവായന ഒരു ആത്മഹത്യയാണ്... മറ്റ് ചിലപ്പോള്‍ ജീവിതവും!!! ദ റീഡറിലൂടെ

 finance

വലവിരിച്ചിരുന്ന പോലീസിനെ ഞെട്ടിച്ച് കള്ളന്മാർ!! വീണ്ടും മോഷണ പരമ്പര!! പത്ത് കടകളിൽ മോഷണം!!
ഏകദേശം 86,000 രൂപ (5000 റിയാല്‍) ശമ്പളമുള്ളവര്‍ക്കാണ് സൗദി ഫാമിലി വിസ അനുവദിക്കുന്നത്. ഭാര്യ, രണ്ട് മക്കള്‍ എന്ന തോതില്‍ കുടുംബമായി കഴിയുന്നവര്‍ക്ക് പ്രതിമാസം ഏകദേശം 5100 രൂപയാണ് ഒരു പ്രവാസി നല്‍കേണ്ടിവരുന്നത്. ഇതിനെല്ലാം പുറമേ 2020വരെ എല്ലാവര്‍ഷവും ആശ്രിത ഫീസ് നിരക്കില്‍ 100 റിയാലിന്‍റെ വര്‍ധനവും സൗദി ഏര്‍പ്പെടുത്തും. ഇതോടെ 2020ല്‍ പ്രതിമാസം ഓരോ ആശ്രിതർക്കും നല്‍കേണ്ട ഫീസ് 400 റിയാലായി വര്‍ധിയ്ക്കും(ഏകദേശം 6,900 രൂപ). സൗദിയെ തൊഴിലിനായി ആശ്രയിക്കുന്ന കേരളം പോലുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് സൗദിയുടെ നീക്കം തിരിച്ചടിയാവും. ഒരു വർഷത്തേയ്ക്കുള്ള ആശ്രിത ഫീസ് മുൻകൂറായി അടച്ചിരിക്കണമെന്നതാണ് പ്രവാസികളെ കാത്തിരിക്കുന്ന മറ്റൊരു തിരിച്ചടി.

English summary
Several Indians living in Saudi Arabia are bracing for financial trouble. The Saudi Government will start imposing a dependent fee of 100 riyals or Rs 1,700 every month.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X