കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇ യില്‍ പാസ്‌പോര്‍ട്ട് സേവനങ്ങള്‍ക്ക് വേഗത വര്‍ദ്ധിച്ചു

Google Oneindia Malayalam News

ദുബായ്: ഇന്ത്യന്‍ പാസ്‌പോര്‍ട്ട് സംബന്ധമായ സേവനങ്ങളുടെ വേഗത വര്‍ദ്ധിപ്പിച്ചതായി ഇന്ത്യന്‍ എംബസി അധിക്രതര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് വരെ അപേക്ഷിച്ച രേഖകളില്‍ സേവനം ലഭിക്കാന്‍ വൈകുന്നതായുള്ള പരാതികള്‍ വര്‍ദ്ദിച്ചിരുന്നു.

എന്നാല്‍ നല്‍കുന്ന സേവനങ്ങളില്‍ പുതിയ പരിഷ്‌കാരങ്ങള്‍ കൊണ്ട് വന്ന് സേവനം വേഗത്തിലാക്കാന്‍ നടപടികള്‍ കൈകൊണ്ടതായി അധിക്രതര്‍ പറഞ്ഞു. ഇപ്പോള്‍ അഞ്ച് പ്രവര്‍ത്തി ദിവസത്തിനുളളില്‍ പാസ്‌പോര്‍ട്ട് പുതുക്കല്‍, പുതിയത് അനുവധിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാണെന്നും, കലാവധി കഴിയുന്നതിന് ഒരു വര്‍ഷം മുന്‍പ് തന്നെ പുതിയ പാസ്‌പോര്‍ട്ടിനായി അപേക്ഷകള്‍ സമര്‍പ്പിക്കാമെന്നും അധിക്രതര്‍ അറിയിച്ചു.

passport

മുന്‍കാലങ്ങളില്‍ നിന്നും വിത്യസ്തമായി പാസ്‌പോര്‍ട്ടില്‍ അഞ്ച് പേജ് മാത്രമെ ബാക്കിയുള്ളുവെങ്കിലും പുതിയ പാസ്‌പോര്‍ട്ട് അനുവധിക്കുന്നതിനായി അപേക്ഷ നല്‍കാം. കുട്ടികളുടെ പാസ്‌പോര്‍ട്ടിലെ കാലാവധി അവസാനിക്കുന്നത് രക്ഷിതാക്കള്‍ ശ്രദ്ദിക്കണമെന്നും അടിയന്തിര സാഹചര്യങ്ങളില്‍ യാത്രക്ക് ഒരുങ്ങുമ്പോഴാണ് പലരും ഇത് ശ്രദ്ദിക്കുന്നതെന്നും ഇന്ത്യന്‍ എംബസി പാസ്‌പോര്‍ട്ട് വിഭാഗം അറിയിക്കുന്നു. പലപ്പോഴും ഇത് യാത്രക്ക് തന്നെ തടസ്സമാകുന്നതായും ഇവര്‍ പറയുന്നു.

English summary
Indian passports are now being issued within five working days in UAE
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X