കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രൂപയ്ക്കെതിരെ ദിര്‍ഹത്തിന്‍റെ മൂല്യം 17.22 ല്‍ എത്തി, പ്രവാസിക്ക് നല്ല കാലം

  • By Meera Balan
Google Oneindia Malayalam News

ദുബായ്: ആഗോള വിപണിയില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതിന്റെ ഗുണം കൊയ്യാന്‍ പ്രവാസികള്‍. കഴിഞ്ഞ പത്ത് മാസത്തിനിടെ ഡോളറിനെതിരെ ഏറ്റവും വലിയ ഇടിവാണ് രൂപ രേഖപ്പെടുത്തിയത്. തത്ഫലമായി രൂപയ്‌ക്കെതിരെ ദിര്‍ഹത്തിന്റെ മൂല്യം ഉയര്‍ന്നു. 17.22 എന്ന നിലയിലേയ്ക്കാണ് രൂപയ്‌ക്കെതിരെ ദിര്‍ഹം എത്തി നില്‍ക്കുന്നത്. ഈ അവസരത്തില്‍ നാട്ടിലേയ്ക്ക് പണമയയ്ക്കാനുള്ള തിരക്കിലാണ് പ്രവാസികള്‍.

ഡോളറിനെതിരെ 62.95/95 എന്ന നിലയിലേയ്ക്കാണ് രൂപ ഇടിഞ്ഞത്. ആഭ്യന്ത വിപണിയില്‍ ഉണ്ടായ ചില മാറ്റങ്ങളും വില ഇടിയുന്നതിന് കാരണമായി. 1.03 ശതമാനം ഇടിവാണ് ഒറ്റ ദിനം കൊണ്ട് രൂപ രേഖപ്പെടുത്തിയത് എന്നാല്‍ രൂപയുടെ ഈ ഇടിവ് കൊണ്ട് പ്രവാസികള്‍ക്ക് അധികം നേട്ടം കൊയ്യാന്‍ ആകില്ലെന്നാണ് എച്ച്എസ്ബിസി ബാങ്ക് പറയുന്നത്. 2015 ല്‍ ഏഷ്യയില്‍ തന്നെ ഏറ്റവും ശക്തമായി രൂപ മാറുമെന്നാണ് ബാങ്ക് പ്രവചിയ്ക്കുന്നത്.

Rupee

എച്ച്എസ്ബിസയുടെ ഏഷ്യന്‍ ഫോറെക്‌സ് റിസര്‍ച്ച് തലവന്‍ പോള്‍ മാക്കല്‍ ആണ് രൂപയ്ക്ക് വരും വര്‍ഷത്തില്‍ നല്ല നാളുകളാണെന്ന് പ്രവചിച്ചത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ സാമ്പത്തിക നയങ്ങള്‍ പുതു വര്‍ഷത്തില് രൂപയ്ക്ക് ഉണര്‍വേകുമെന്നും അദ്ദേഹം പറഞ്ഞു.

English summary
The Indian rupee fell to a new 10-month low on Monday, with a dirham now fetching Rs17.22
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X