കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യെമനില്‍ നിന്ന് ഇന്ത്യക്കാര്‍ ഇന്നെത്തും

  • By Mithra Nair
Google Oneindia Malayalam News

ദുബായ്: ആഭ്യന്തര സംഘര്‍ശം നടക്കുന്ന യെമനില്‍നിന്ന് ഇന്ത്യക്കാരെ വിമാനമാര്‍ഗം രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചു. ദിവസം മൂന്നുമണിക്കൂര്‍ വിമാനം പറത്താന്‍ സൗദി അധികൃതരില്‍നിന്ന് അനുമതി ലഭിച്ചിട്ടുണ്ട്.

ഇന്ത്യക്കാരുമായുള്ള ആദ്യവിമാനം തിങ്കളാഴ്ച യമന്‍ തലസ്ഥാനമായ സനയില്‍നിന്ന് പറന്നുയരും. എംബസിയില്‍ രജിസ്റ്റര്‍ ചെയ്ത 200 പേരോട് തിങ്കളാഴ്ച യാത്രക്ക് തയാറാകാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

yemen

നാട്ടിലേക്ക് മടങ്ങാന്‍ താല്‍പര്യമുള്ളവര്‍ക്ക് എംബസിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഞായറാഴ്ച ഉച്ചവരെയാണ് സമയം അനുവദിച്ചിരുന്നത്. ദിവസവും മൂന്നുമണിക്കൂര്‍ വിമാന സര്‍വിസ് നടത്താന്‍ അനുമതി ലഭിച്ചതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചു.

ഇന്ത്യക്കാരെ രക്ഷപ്പെടുത്താന്‍ രണ്ട് കപ്പലുകളും യമനിലേക്ക് പുറപ്പെട്ടിരുന്നു. 1500 പേരെ വീതം ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള കപ്പലാണിത്. കപ്പല്‍ എപ്പോള്‍ യമന്‍ തീരത്തത്തെുമെന്ന് വ്യക്തമായിട്ടില്ല. ക്യാപ്റ്റനുമായി എംബസി അധികൃതര്‍ക്ക് ബന്ധപ്പെടാന്‍ സാധിക്കാത്തതിനാലാണിത്. രാത്രിയില്‍ ഇപ്പോഴും സൗദി വ്യോമാക്രമണം തുടരുകയാണ്. സന്‍ആ നഗരം പൂര്‍ണമായും ഹൂതികളുടെ നിയന്ത്രണത്തിലാണ്.

English summary
As the crisis in Yemen deepens, External Affairs Minister Sushma Swaraj on Sunday assured the nation that her ministry is following all routes to evacuate Indians stranded there.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X