കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയും ഇറാനും തമ്മില്‍ ശീതയുദ്ധം?

  • By Mithra Nair
Google Oneindia Malayalam News

സൗദി: യെമനില്‍ ആഭ്യന്തര സംഘര്‍ഷം തുടരവെ വരാനിരിക്കുന്നത് വലിയോരു വിപത്താണ്. യുദ്ധം തുടര്‍ന്നാല്‍ ഗള്‍ഫ് മേഖലയില്‍ കലാപം പടന്നു പിടിക്കാനുള്ള വളരെ സാധ്യത കൂടുതലാണ്.

യെമനില്‍ ഹൂതികള്‍ക്കെതിരായാണ് സൗദി സഖ്യ സേന വ്യോമാക്രമണം നടത്തുന്നത്. ഇപ്പോള്‍ വ്യോമാക്രമണം മാത്രമാണെങ്കിലും വൈകാതെ കരയാക്രമണവും ആരംഭിക്കുമെന്നാണ് സൂചന. സൈനിക നീക്കത്തിന് 'നിര്‍ണായക കൊടുങ്കാറ്റ്' എന്നാണ് പേരിട്ടിരിക്കുന്നത്. ഹൂതികള്‍ രാജ്യത്ത് സമ്പൂര്‍ണ ആധിപത്യം നേടുന്നത് തടഞ്ഞ് അധികാര സന്തുലനം നിലനിര്‍ത്തണം എന്നതാണ് സൗദിയുടെ ലക്ഷ്യം.

-saudi-arabia

സെയ്ദി വിഭാഗത്തില്‍പെട്ട ഹൂതികളെ തങ്ങളില്‍പെട്ടവരായി ഒരുകാലത്തും മറ്റു രാജ്യങ്ങളിലെ ശിയാ വിഭാഗങ്ങള്‍ പരിഗണിക്കാറില്ല. പക്ഷേ, ഹൂതികള്‍ക്കെതിരെ സുന്നിസഖ്യം രൂപവത്കരിക്കുക വഴി യമന്‍ പ്രശ്‌നത്തെ ആഗോളവത്കരിക്കുകയാണ് ശിയാസുന്നി വിഭാഗം ചെയ്തത്. കാലങ്ങളായി നിലനില്‍ക്കുന്ന ഈ വൈരുദ്യത്തിന് ഇത് ആക്കം കൂട്ടുന്നു.

യെമനെതിരെ സൗദി നടത്തുന്ന ആക്രമണത്തിന് അമേരിക്കയുട പുര്‍ണവിന്തുണയുണ്ട് എന്നാണ് യുദ്ധത്തെ നാം ഭയക്കേണ്ട ഒരു കാര്യം . കാരണം സൗദിയക്ക് അമേരിക്ക ആയുധ സാമ്പത്തിക സഹായങ്ങള്‍ നല്കാനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍ സൗദി കര ആക്രമണം ശക്തമാക്കിയാല്‍ ഇറാന്‍ യെമനെ പിന്തുണയ്ക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് അറബ് രാഷ്ട്രങ്ങളായ ഇറാനും സൗദിയും തമ്മിലുള്ള ബന്ധത്തെ തകര്‍ക്കുകയും മറ്റോരു യുദ്ധത്തിന് കളമൊരുങ്ങുകയും ചെയ്യും. ഇവയുണ്ടാക്കുന്ന നഷ്ടം കുറച്ചൊന്നുമായിരിക്കുകയില്ല. ഒരു പക്ഷെ സൗദിയും ഇറാനും ഏറ്റുമുട്ടിയാല്‍ ഒരുഅറബ് രാഷ്ട്രങ്ങളുടെ സാമ്പത്തിക സ്രോതസ്സ് തന്നെ തകര്‍ന്നേക്കാം.

English summary
Saudi Arabia was also taking sides, providing large numbers of weapons to rebels in Syria, some of them Islamist extremists who have contributed to the conflict's downward spiral.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X