കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇസ്ലാം നീതിയുടെ മതം: അബ്ദുസമദ് പൂക്കോട്ടൂര്‍

Google Oneindia Malayalam News

ദുബായ്: ഇസ്ലാം നീതിയുടെ പക്ഷത്ത് നില്‍ക്കുന്ന മതമാണെന്നും സത്യസന്ധതയും സാഹോദര്യവുമാണ് ഇസ്ലാമിന്റെ മുഖമുദ്രയെന്നും പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞു. യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ റമദാന്‍ അതിഥിയായി എത്തിയ അദ്ദേഹം ദുബൈ കെ.എം.സി.സി സംഘടിപ്പിച്ച പരിപാടിയില്‍ 'റമദാനിന്റെ മാനവിക സന്ദേശം' എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു.

ദുബൈ കെ.എം.സി.സി പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ ആദ്യക്ഷത വഹിച്ച പരിപാടി കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്തു. യു.എ.ഇ കെ.എം.സി.സി ജന:സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍, ദുബൈ സുന്നി സെന്റര്‍ പ്രസിഡന്റ് സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു. ദുബായ് കെ.എം.സി.സി സംസ്ഥാന കമ്മിറ്റി ജില്ലാ കമ്മിറ്റികള്‍ക്കും വിവിധ സി.എച്ച് സെന്റര്‍ കമ്മിറ്റികള്‍ക്കും നല്‍കിയ റിലീഫ് ഫണ്ടിന്റെ വിതരണോദ്ഘാടനം കോട്ടുമല ബാപ്പു മുസ്‌ല്യാര്‍ നിര്‍വഹിച്ചു.

Kottappuram Bappu Musliyar

സംസ്ഥാന ഭാരവാഹികളായ ഓ.കെ ഇബ്രാഹിം,മുസ്തഫ തിരൂര്‍,മുഹമ്മദ് പട്ടാമ്പി,ഉസ്മാന്‍ തലശ്ശേരി,ഇസ്മായില്‍ ഏറാമല എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി, സംസ്ഥാന ആക്റ്റിംഗ് ജന:സെക്രട്ടറി അഡ്വ: സാജിദ് അബൂബക്കര്‍ സ്വാഗതവും ഇസ്മായില്‍ അരൂക്കുറ്റി നന്ദിയും പറഞ്ഞു.

English summary
Islam Is the Religion of Justice; Abdussamad Pookkottur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X