കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യവിരല്‍ പൊക്കിയുള്ള ഇമോജി അയച്ചാല്‍ 5 ലക്ഷം ദിര്‍ഹം പിഴയും 3 വര്‍ഷം തടവും ലഭിച്ചേക്കാം

Google Oneindia Malayalam News

ദുബൈ: തമാശ രൂപത്തില്‍ പോലും കൂട്ടുകാര്‍ക്കോ സഹപ്രവര്‍ത്തകര്‍ക്കോ മറ്റാര്‍ക്കെങ്കിലോ മധ്യവിരല്‍ പൊക്കിയുള്ള ഇമോജി അയക്കുന്നവര്‍ സൂക്ഷിക്കുക. യു.എ.ഇ സൈബര്‍ ക്രൈം പ്രകാരം 5 ലക്ഷം ദിര്‍ഹം വരെ പിഴയും 3 വര്‍ഷം തടവും വിദേശിയാണെങ്കില്‍ നാടുകടത്തലടക്കമുള്ള ശിക്ഷയും അനുഭവിക്കേണ്ടി വരും.

ആളുകളെ വ്യക്തമായി അധിക്ഷേപിക്കുന്നതിന് തുല്യമായാണ് ഇത്തരം ഇമോജികള്‍ മെയില്‍ വഴിയോ, സോഷ്യല്‍ മീഡിയ വഴിയോ, മെസ്സേജ് രൂപത്തിലോ അയക്കുന്നതിനെ ബന്ധപ്പെട്ട വകുപ്പുകള്‍ താരതമ്യപ്പെടുത്തിയിരിക്കുന്നത്.

emoji

മൈക്രോ സോഫ്റ്റിന്റെ വരാനിരിക്കുന്ന പുതിയ പതിപ്പില്‍ ഇത്തരം ഇമോജികള്‍ ഐക്കണായി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അത്‌കൊണ്ട് തന്നെ ഇത്തരത്തിലുള്ള അധിക്ഷേപങ്ങളുമായി ബന്ധപ്പെട്ട പരാതികളും വര്‍ദ്ദിക്കാന്‍ സാധ്യതയുള്ളതായി നിയമ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

ജനങ്ങള്‍ ഇത്തരം കാര്യങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന് പോലീസും താക്കീത് നല്‍കുന്നു. ആധുനിക ടെക്‌നോളജി വളര്‍ന്നത് പോലെ തന്നെ സൈബര്‍ കുറ്റക്രത്യങ്ങളും അധികരിച്ചുവരികയാണ്. പലപ്പോഴും നിയമങ്ങളെ കുറിച്ചുള്ള അറിവാല്ലായ്മയാണ് പലരേയും കുറ്റക്രത്യത്തിന് പ്രേരിപ്പിക്കുന്നത്. അത്‌കൊണ്ടു തന്നെ ഇമേജുകള്‍ പരസ്പരം കൈമാറ്റം ചെയ്യുമ്പോഴും മറ്റും വ്യക്തമായ ജാഗ്രത പാലിക്കണമെന്ന് അധിക്രതര്‍ വ്യക്തമാക്കുന്നു.

English summary
From photos to profanity, cybercrime doesn’t pay in the UAE. Legal experts say that the emoji middle fingers – which will only be available on Windows platforms – could land some users in jail.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X