കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജലീല്‍ ഹോള്‍ഡിംഗ്‌സ് ക്ലൗഡ് പ്ലാറ്റ്‌ഫോമിലേയ്ക്ക് മാറുന്നു

Google Oneindia Malayalam News

ദുബായ്: യുഎഇയിലെ പ്രമുഖ നിക്ഷേപ സ്ഥാപനമായ ജലീല്‍ ഹോള്‍ഡിംഗ്‌സ് അതിന്റെ ഭാഗമായ മേഖലയിലെ പ്രധാന ട്രേഡിംഗ് കമ്പനിയുടെ നിര്‍ണായകമായ ഐടി സിസ്റ്റങ്ങള്‍ നിയന്ത്രിക്കുന്നതിനായി സവിശേഷ ക്ലൗഡ് സേവനദാതാവായ ബയോസ് മിയുമായി (ബയോസ് മിഡ്ല്‍ ഈസ്റ്റ്) പങ്കാളിത്തകരാറില്‍ ഒപ്പിട്ടു.

ഇതോടെ മൊത്തവില്‍പ്പനരംഗത്ത് യുഎഇയില്‍ ക്ലൗഡ് അധിഷ്ഠിത സാങ്കേതിവിദ്യ ഉപയോഗപ്പെടുത്തുന്ന യുഎഇയില് ആദ്യത്തെ മൊത്തവില്പ്പന സ്ഥാപനമായി ജലീല്‍ ഹോള്‍ഡിംഗ്‌സ്. ഒട്ടേറെ ആഗോള നിത്യോപയോഗ ബ്രാന്‍ഡുകളുടെ യുഎഇയിലെ വിതരണക്കാരാണ് ജലീല്‍ ഹോള്‍ഡിംഗ്‌സ്. ഇതിന്റെ നടത്തിപ്പിനാവശ്യമായ ജലീല്‍ ഹോള്‍ഡിംഗ്‌സിന്റെ വിപുലമായ ഐടി സംവിധാനം കൂടുതല്‍ സുരക്ഷിതവും കാര്യക്ഷവുമാക്കുന്നതിന് ബയോസുമായുള്ള കരാര്‍ വഴിതുറക്കും.

image-jaleelholdings

ഐടി സിസ്റ്റങ്ങള്‍ ഇക്കാലത്ത് നേരിടുന്ന സങ്കീര്‍ണമായ ഭീഷണികള്‍ ചെറുക്കാന്‍ 24 മണിക്കൂറും 7 ദിവസവും സന്നദ്ധമായ ബയോസിന്റെ സെക്യൂരിറ്റി ഓപ്പറേഷന്‍സ് സെന്ററാണ് (എസ്ഒസി) ജലീല്‍ ഹോള്‍ഡിംഗ്‌സിന് തുണയാവുക. തങ്ങളുടെ ഉപയോക്താക്കളോട് കൂടുതലടുക്കുന്നതില്‍ ക്ലൗഡ് മൈഗ്രേഷന്‍ നിര്‍ണായക വഴിത്തിരിവാകുമെന്ന് ജലീല്‍ ഹോള്‍ഡിംഗ്‌സ് മാനേജിംഗ് ഡയറക്ടര്‍ സമീര്‍ കെ. മുഹമ്മദ് പറഞ്ഞു. 'മാറുന്ന വിപണി സാഹചര്യങ്ങള്‍ക്കൊത്ത് മാറാനും പ്രവര്‍ത്തനച്ചെലവു കുറയ്ക്കാനും അവിചാരിത ചെലവുകള്‍ പ്രവചന സാധ്യമാക്കാനും ഇതുമൂലം സാധിക്കും.

ഈ രംഗത്തുള്ള നൂതന സാങ്കേതികവിദ്യയുടെ അഭാവത്തെ ആദ്യമായി മറികടക്കുന്നതില്‍ അഭിമാനമുണ്ട്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ത്തന്നെ നൂതനസാങ്കേതികവിദ്യ ഉപയോഗിച്ച് തങ്ങളുടെ സപ്ലെ ചെയിന്‍ മുഴുവനും ബന്ധിതമാണെന്ന് സമീര്‍ കെ. മുഹമ്മദ് പറഞ്ഞു. എന്നാല്‍ സാങ്കേതികവിദ്യയുടെ വെല്ലുവിളി എന്നും പുതുതായിക്കൊണ്ടിരിക്കയാണ്. ശരിയായ സ്റ്റോക്ക് വിവരങ്ങള്‍ പങ്കുവെച്ച് ബിസിനസ് ലൊക്കേഷനുകള്‍ പരസ്പരബന്ധിതമാണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

സ്റ്റോക്കുകളുടെ ഗതാഗതവിവരങ്ങള്‍ അപ്പപ്പോള്‍ അറിയാനും ഡെലിവറി കാര്യക്ഷമമാക്കാനും ജീവനക്കാരുടെ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കാനും ക്ലൗഡ് മൈഗ്രേഷന്‍ സഹായിക്കും. പ്രതിദിനം അസംഖ്യം ഇടപാടുകള്‍ നടത്തുന്ന ജലീല്‍ ഹോള്‍ഡിംഗ്‌സിനെപ്പോലൊരു സ്ഥാപനത്തിന് ഇത് നിര്‍ണായകമാണ്. ക്ലൗഡ് ഏത് തരം സ്ഥാപനങ്ങള്‍ക്കും ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഗുണം ചെയ്യും. ഐടി സിസ്റ്റങ്ങള്‍ കൂടുതല്‍ സുരക്ഷിതമായതോടെ ഉപഭോക്തൃതലത്തിലെ സേവന മികവില്‍ കൂടുതല്‍ ശ്രദ്ധിക്കാനാവുമെന്ന് ജലീല്‍ ഹോള്‍ഡിംഗ്‌സ് ഐടി തലവന്‍ വേണു ഗോമതി പറഞ്ഞു.

English summary
Jaleel Holdings shifting to Cloud Platform
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X