കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണമംഗലം കൂട്ടായ്മ ഒന്നാം വാര്‍ഷികാഘോഷം ശ്രദ്ധേയമായി

Google Oneindia Malayalam News

ജിദ്ദ: വൈവിധ്യമാര്ന്നഅ കലാപരിപാടികളും പഴയ തലമുറയ്ക്കുള്ള ആദരവും ഉള്‌പ്പെ്‌ടെ ശ്രദ്ധേയമായ പരിപാടികള്‍ കൊണ്ട് സമ്പന്നമായിരുന്നു ജിദ്ദയില്‍ കഴിഞ്ഞ ദിവസം നടന്ന കണ്ണമംഗലം കൂട്ടായ്മയുടെ ഒന്നാം വാര്ഷികാഘോഷം. ഏഴ് മണിക്കൂര്‍ നീണ്ട കലാസന്ധ്യ അവസാനിക്കും വരെ റിഹൈലിയിലെ അല്‍ ഗദീര്‍ ഓഡിറ്റോറിയം നിറഞ്ഞു കവിഞ്ഞു. കൂട്ടായ്മയുടെ ചെയര്മാ്ന്‍ ആലുങ്ങല്‍ മുഹമ്മദിന്റെ് അധ്യക്ഷതയില്‍ നടന്ന ആഘോഷ പരിപാടികള്‍ ഇന്റര്‌നാ!ഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ മാനേജിംഗ് കമ്മിറ്റി ചെയര്മാരന്‍ അഡ്വ.മുഹമ്മദ് റാസിക് ഉദ്ഘാടനം ചെയ്തു.

culturalprog1

കെ.ടി.എ മുനീര്‍ (ഓ.ഐ.സി.സി), അബൂബക്കര്‍ അരിമ്പ്ര (കെ.എം.സി.സി), എ.പി കുഞ്ഞാലിഹാജി, നിസാര്‍ ഇരിട്ടി (വെല്‌ഫെസയര്‍ പാര്ട്ടി ), ഇഖ്ബാല്‍ ചെമ്പന്‍ (ഐ.എസ്.എഫ്), പി.എം.മായിന്കു ട്ടി, സി.കെ മൊറയൂര്‍ (മീഡിയ ഫോറം), പി.എം.എ ജലീല്‍, കാപ്പന്‍ രായിന്കു ട്ടി മാസ്റ്റര്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്ന്നു .കൂട്ടായ്മ അടുത്ത ഒരു വര്ഷം നടത്തുന്ന ജീവകാരുണ്യ പ്രവര്ത്തനങ്ങളുടെ ഉദ്ഘാടനം ചെയര്മാന്‍ ആലുങ്ങല്‍ മുഹമ്മദ് നിര്വ്ഹിച്ചു. നിര്ധരരായ രണ്ട് കുടുംബങ്ങള്ക്കുള്ള ചികിത്സാ സഹായം കൊയിസ്സന്‍ ബീരാന്കുട്ടി, പി.പി ലത്തീഫ് എന്നിവര്‍ ഏറ്റുവാങ്ങി.

culturalprog2

കൂട്ടായ്മയുടെ വാര്ഷിക റിപ്പോര്ട്ടിന്റെ ദ്രുശ്യാവീഷ്‌കാരം സദസില്‍ പ്രദര്ശിപ്പിച്ചു.തുടര്ന്ന് നടന്ന വിവിധയിനം കലാപരിപാടികളിലും സംഗീത വിരുന്നിലും നൂറിലധികം കലാകാരന്മാര്‍ പങ്കെടുത്തു. റഹ്മത്ത് മുഹമ്മദ് ചിട്ടപ്പെടുത്തിയ വെല്ക്കം ഡാന്‌സ്വ, ആക്ഷന്‍ സോങ്ങ്, അറബിക് ഡാന്‌സ്ട, എന്റെി കേരളം, സംഗീത നാടകം, കൊയ്ത്തുപാട്ട്, മൈലാഞ്ചി രാവ്, ഖവാലി, സംഗീത ശില്പം, ഫ്യൂഷന്‍ എന്നിവ ജിദ്ദയിലെ കലാസ്വാദകര്ക്ക് വ്യത്യസ്ഥമായ ദൃശ്യ വിരുന്ന് സമ്മാനിച്ചു.

culturalprog3

ഏഷ്യാനെറ്റ് മൈലാഞ്ചി മത്സരാര്ഥിതയായിരുന്ന ഇസ്മത്തും, ജിദ്ദയിലെ പ്രമുഖ ഗായകരുമാണ് മധുരമൂറുന്ന സംഗീത വിരുന്ന് അവതരിപ്പിച്ചത്. മുഹമ്മദ് കുട്ടി അരിമ്പ്ര, ഹകീം അരിമ്പ്ര, ആശ, ശിഫ മഹമൂദ്, ഇല്യാസ് കണ്ണമംഗലം, സലാഹുദ്ധീന്‍ വാളക്കുട, ഷംസു, ഇസ്മയില്‍ ചെമ്പന്‍, തല്ഹയ അഷ്‌റഫ് എന്നിവര്‍ ഗാനങ്ങള്‍ അവതരിപ്പിച്ചു. സുഹൈല്‍ മുഹമ്മദ്, ഷരീഫ് അമ്പാളി, സലാഹുദ്ധീന്‍ വാളക്കുട എന്നിവര്‍ വിവിധയിനം കോമഡി സ്‌കിറ്റുകളും ദൃശ്യാവിഷ്‌കാരങ്ങളും അവതരിപ്പിച്ചു.

mohammedraziqinauguratethefunction

കലാകാരന്മാര്ക്കു ള്ള ഉപഹാരങ്ങള്‍ ശരീഫ മുഹമ്മദ് ആലുങ്ങല്‍, അഡ്വ.മുഹമ്മദ് റാസിഖ്, അബ്ദുല്‍ മജീദ് നഹ, കെ.സി അബ്ദുറഹ്മാന്‍, കെ.വി.എ ഗഫൂര്‍, അബ്ദുള്ളക്കുട്ടി, പുള്ളാട്ട് ഹംസ, മുജീബ് കോടശ്ശേരി, കെ.സി ശരീഫ്, ടി.ടി സമദ്, അഫ്‌സല്‍ പുളിയാളി, സകീറലി കണ്ണേത്, യു.മുഹമ്മദ് കുട്ടി, ജലീല്‍ അടിവാരം, യു.എന്‍ മജീദ്, അഷ്‌റഫ് കണ്ണമംഗലം, അഷ്‌റഫ് ചെമ്പന്‍, ആലുങ്ങള്‍ ചെറിയ മുഹമ്മദ്, നൗഷാദ് ചേറൂര്‍, കൊയിസ്സന്‍ മുസ്തഫ, വി.പി നാസര്‍, സൈദു മുഹമ്മദ് മാസ്റ്റര്‍, ശിഹാബ് പുളിക്കല്‍, റഹ്മത്ത് മുഹമ്മദ്, ഫൌസിയ അഫ്‌സല്‍ എന്നിവരും കൂട്ടായ്മയുടെ ഭാരവാഹികളും വിതരണം ചെയ്തു.സെക്രട്ടറി സമദ് ചോലക്കല്‍ സ്വാഗതവും മജീദ് ചേറൂര്‍ നന്ദിയും പറഞ്ഞു. മുഹമ്മദ് ലബീബ് ഖിറാഅത്തും അംല ഹമീദ്, നജ നൗഷാദ്, മിന്ഹ ഷാജി എന്നിവര്‍ വിവര്ത്ത നവും അവതരിപ്പിച്ചു.

English summary
Jeddah: Kannamangalam annual filled with wide variety of cultural programmes and events
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X