കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒ.ഐ.സി.സി കണ്ണമംഗലം പഞ്ചായത്ത് കമ്മിറ്റി ഫൈവ്‌സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്‌

Google Oneindia Malayalam News

ജിദ്ദ: ഒ.ഐ.സി.സി. കണ്ണമംഗലം പഞ്ചായത്ത് കമ്മിറ്റിയുടെ സ്‌പോര്‍ട്‌സ് വിഭാഗം നടത്തുന്ന ഫൈവ്‌സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ജിദ്ദയിലെ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് പുതു വിരുന്നാകും. അല്‍ അബീര്‍ മെഡിക്കല്‍സ് വിന്നേഴ്‌സ് ട്രോഫിക്കും ഇങ്ക് വാലി ഇന്റര്‍നാഷണല്‍ റണ്ണേഴ്‌സ് ട്രോഫിക്കും വേണ്ടിയുള്ള മത്സരങ്ങള്‍ക്ക് ഈ മാസം 17 നു രാത്രി 8.30 ഇനു ജിദ്ദയിലെ മതാര്‍ ഖദീം സ്‌റ്റേഡിയത്തില്‍ തുടക്കം കുറിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ജിദ്ദയുടെ ഫുട്‌ബോള്‍ ചരിത്രത്തില്‍ ഇതാദ്യമായാണു ഒരു ഫൈവ്‌സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് അരങ്ങേറുന്നത്. അല്‍ അബീര്‍ ഹോസ്പിറ്റല്‍ എം.ഡി ആലുങ്ങല്‍ മുഹമ്മദ് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യും. ജിദ്ദയിലെ കലാ കായിക സാംസ്‌ക്കാരിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളും ഉദ്ഘാടന ചടങ്ങില്‍ സംബന്ധിക്കും.

fullsizerender2

മുപ്പതോളം ടീമുകള്‍ അപേക്ഷിച്ചതില്‍ നിന്നും തിരഞ്ഞെടുത്ത മികച്ച 16 ടീമുകളാണു മത്സരങ്ങളില്‍ മാറ്റുരക്കുക.കാണികള്‍ക്ക് ആവേശമുണ്ടാക്കുന്ന രീതിയിലുള്ള സമയ ക്രമീകരണങ്ങളും പ്രത്യേക നിയമങ്ങളും ടൂര്‍ണമെന്റിന്റെ പ്രത്യേകതയായിരിക്കും.ടൂര്‍ണമെന്റില്‍ നിന്നും ലഭിക്കുന്ന ലാഭം കണ്ണമംഗലം ഒ.ഐ.സി.സി നടത്തുന്ന ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായാണു വിനിയോഗിക്കുക എന്നും ഭാരവാഹികള്‍ അറിയിച്ചു.

oiccfootballlogo

ഒ.ഐ.സി.സി നേതാക്കളായ മജീദ് ചേറൂര്‍ , ഷരീഫ് കെ.സി. സക്കീറലി കണ്ണേത്ത് , അഫ്‌സല്‍ പുളിയില്‍,മുഹമ്മദലി വി.പി , കെ.സി അലവി, കെ.സി അബ്ദുറഹ്മാന്‍,ഷാനവാസ്, അബീര്‍ പ്രതിനിധി ഇംറാന്‍, ഇങ്ക് വാലി സയ്യിദ് അലി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

English summary
Jeddah: OICC kannamangalam panchayat committee football tournament on April
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X