കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കമലാ സുരയ്യ പുരസ്‌കാരം ടി.ജെ.എസ്. ജോര്‍ജിന്‌

Google Oneindia Malayalam News

ദുബായ്: സാമൂഹികസാംസ്‌കാരിക മേഖലകളിലെ മികച്ച വ്യക്തിത്വങ്ങള്‍ക്ക് 'ഗള്‍ഫ് മാധ്യമം' ഏര്‍പ്പെടുത്തിയ കമലാ സുറയ്യ പുരസ്‌കാരം മുതിര്‍ന്ന പത്രപ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ടി.ജെ.എസ്. ജോര്‍ജിന്. മാധ്യമ രംഗത്തെ സമഗ്ര സംഭാവന കൂടി കണക്കിലെടുത്താണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ദുബൈയില്‍ 24 ന് ഗള്‍ഫ് മാധ്യമം സംഘടിപ്പിക്കുന്ന മധുരമെന്‍ മലയാളം ചടങ്ങില്‍ സമ്മാനിക്കും.

മാധ്യമ രംഗത്ത് വിട്ടുവീഴ്ചയില്ലാതെ ജനപക്ഷത്ത് നിന്നതാണ് ടി.ജെ.എസിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. സാഹിത്യകാരന്‍ സി.രാധാകൃഷ്ണന്‍, മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ എന്‍.പി. രാജേന്ദ്രന്‍, മാധ്യമം ഗ്രൂപ് എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍, മാധ്യമം അസോസിയേറ്റ് എഡിറ്റര്‍ യാസിന്‍ അശ്‌റഫ് എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍.

dubai-map

1928 മേയ് ഏഴിന് തുമ്പമണ്ണില്‍ ജനിച്ച തയ്യില്‍ ജേക്കബ് സണ്ണി ജോര്‍ജ് ഇന്ത്യന്‍ എക്‌സ്പ്രസിന്റെ പത്രാധിപസമിതി ഉപദേശകനാണ്. 1950 ല്‍ ബോംബെയിലെ ഫ്രീ പ്രസ് ജേര്‍ണലിലാണ് പത്രപ്രവര്‍ത്തന ജീവിതം ആരംഭിച്ചത്. പിന്നീട് ഇന്റര്‍നാഷണല്‍ പ്രസ് ഇന്‍സ്റ്റിറ്റിയൂട്ട്, ദി സെര്‍ച്ച്‌ലൈറ്റ്, ഫാര്‍ ഈസ്‌റ്റേണ്‍ ഇക്കണോമിക് റിവ്യൂ എന്നിവയില്‍ ജോലി ചെയ്തു.

ഹോംങ്കോങ്ങില്‍ നിന്ന് പുറത്തിറങ്ങിയ ഏഷ്യാവീക്കിന്റെ സ്ഥാപക പത്രാധിപരാണ്. 2011 ല്‍ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചു.പതിനാറോളം പുസതകങ്ങള്‍ രചിച്ചിട്ടുണ്ട്. ഭാര്യ: അമ്മു. ഷേബാ തയ്യില്‍, കവിയും നോവലിസ്റ്റുമായ ജീത് തയ്യില്‍ എന്നിവര്‍ മക്കളാണ്.

English summary
Kamala Surayya award wins TJS George
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X