കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ്: ബലാത്സംഗം ചെയ്യാന്‍ മുതിര്‍ന്ന 23 കാരനെ യുവതി കരാട്ടെ കാട്ടി വിരട്ടി ഓടിച്ചു

  • By Pratheeksha
Google Oneindia Malayalam News

ദുബായ് : ബലാത്സംഗം ചെയ്യാന്‍ മുതിര്‍ന്ന യുവാവിനെ യുവതി വിരട്ടി ഓടിച്ചത് കരാട്ടെ അഭ്യാസം കാണിച്ച്. പാകിസ്ഥാന്‍ സ്വദേശിയായ 23 കാരനാണ് ജോര്‍ജ്ജിയന്‍ സ്വേദേശിയുടെ കരാട്ടെ കണ്ട് പേടിച്ച് മൊബൈല്‍ ഫോണും പഴ്‌സുമൊക്കെ ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടത്. ഡ്രൈവറായ ഇയാള്‍ യുവതിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.

പൂക്കള്‍ വില്‍ക്കുന്ന കടയിലേയ്ക്കു പോകുന്നതിനാണ് യുവതി ഇയാളുടെ വാഹനത്തില്‍ കയറിയത്. കടയില്‍ നിന്നിറങ്ങിയതിനു ശേഷം വാഹനം ഒഴിഞ്ഞ സ്ഥലത്തേയ്ക്കു കൊണ്ടു പോവുകയും യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. ശല്യപ്പെടുത്താന്‍ തുടങ്ങിയപ്പോള്‍ താന്‍ ആദ്യം ചെരുപ്പൂരി അടിക്കുകയും പിന്നീട് കരാട്ടെ അഭ്യാസങ്ങള്‍ കാണിച്ചപ്പോള്‍ അയാള്‍ ഓടി രക്ഷപ്പെടുകയുമായിരുന്നെന്നും യുവതി പോലീസിനോടു പറഞ്ഞു.

മോദിയെ കാണാന്‍ പിണറായി വീണ്ടും; ഇത്തവണ കുളച്ചലോ ഗീത ഗോപിനാഥോ വിഷയം?മോദിയെ കാണാന്‍ പിണറായി വീണ്ടും; ഇത്തവണ കുളച്ചലോ ഗീത ഗോപിനാഥോ വിഷയം?

karate-29-

1500 ദിര്‍ഹമുണ്ടായിരുന്ന പഴ്‌സും തിരിച്ചറിയല്‍ കാര്‍ഡും വിലകൂടിയ മൊബൈലും ഉപേക്ഷിച്ചാണ് യുവാവ് ജീവനും കൊണ്ട് രക്ഷപ്പെട്ടത്. പ്രതിയ്ക്ക് കോടതി മുന്നു വര്‍ഷം കഠിന തടവു വിധിച്ചു. എന്നാല്‍ അറസ്റ്റിലായ യുവാവ് മറ്റൊരു കഥയുമായാണ് പോലീസിനെ സമീപിച്ചത്.

യുവതി സ്വന്തം ഇഷ്ടപ്രകാരമാണ് തന്റെ വാഹനത്തില്‍ കയറിയതെന്നും 500 ദിര്‍ഹത്തിനു ലൈംഗിക ബന്ധത്തിനു സമ്മതിച്ചെന്നുമാണ് ഇയാള്‍ പറയുന്നത്. പിന്നീട് ഇരുവരും വഴക്കായി പിരിയുകയായിരുന്നെന്നും തന്റെ മേല്‍വ്യാജ ആരോപണമാണ് യുവതി ഉന്നയിക്കുന്നതെന്നുമാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്.

English summary
A driver, who tried to rape a tourist after kidnapping her - but failed thanks to her karate skills - has been sentenced to three years in jail.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X