കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

44കാരനായ കണ്ണൂര്‍ സ്വദേശിയുടെ മൃതദേഹം ഖത്തര്‍ എയര്‍പോര്‍ട്ടിനടുത്ത് അഴുകിയ നിലയില്‍!

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: ഖത്തറിലെ ദോഹ എയര്‍പോര്‍ട്ടിന് സമീപത്ത് കണ്ണൂര്‍ സ്വദേശിയുടെ മൃതദേഹം കണ്ട സംഭവത്തില്‍ ഞെട്ടിത്തരിച്ച് പ്രവാസി മലയാളികള്‍. ദോഹ എയര്‍പോര്‍ട്ടിനടുത്തുള്ള മാതര്‍ ഖദീമിനടുത്താണ് അഴുകിയ നിലയില്‍ മലയാളിയുടെ മൃതദേഹം കണ്ടെത്തിയത്. കണ്ണൂര്‍ കടവത്ത് പീടിക സ്വദേശിയായ അക്രം എന്നയാളാണ് മരിച്ചത് എന്ന് പ്രവാസി മലയാളികളുടെ സഹായത്തോടെ തിരിച്ചറിഞ്ഞിട്ടുണ്ട്.

Read Also: അമ്മ വിതച്ചു മകന്‍ കൊയ്തു.. വരുണ്‍ ഗാന്ധി അനുഭവിക്കുന്നത് മനേക പണ്ട് സെക്സ് ചിത്രങ്ങള്‍ ചോര്‍ത്തിയതിന്റെ ഫലം?

ഇദ്ദേഹത്തിന് 44 വയസ്സുണ്ട്. ഏകദേശം ഒരാഴ്ചയോളമായി ഇദ്ദേഹത്തെ കാണാനില്ല എന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച ഓഫീസില്‍ നിന്നും ഇറങ്ങുന്ന സമയത്താണ് ആളുകള്‍ അവസാനമായി അക്രമിനെ കണ്ടത്. ദോഹയിലെ വിവിധ ഭാഗങ്ങളിലായി ട്രാന്‍സ്ലേഷന്‍ ബിസിനസ് നടത്തി വരികയായിരുന്നു അക്രം. നജ്മയില്‍ അടക്കം ഇദ്ദേഹത്തിന്റെ ഓഫീസുകള്‍ക്ക് മൂന്ന് ബ്രാഞ്ചുകളുണ്ട്.

qatardead

കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് സ്വദേശിയായ അക്രം ഏതാനും വര്‍ഷങ്ങളായി ദോഹയില്‍ താമസിച്ച് വരികയാണ്. ഭാര്യയും നാല് മക്കളുമുണ്ട്. അക്രമിന്റെ മൃതദേഹം ദോഹയിലെ ഹമദ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അക്രമിന്റെ മരണവുമായി ബന്ധപ്പെട്ട് ദോഹ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഖത്തറില്‍ ഒരുപാട് ബന്ധങ്ങളുള്ള അക്രമിന്റെ മൃതദേഹം അഴുകിയ നിലയില്‍ കാണപ്പെട്ടതില്‍ അസ്വസ്ഥരായിരിക്കുകയാണ് പ്രവാസികളായ കൂട്ടുകാര്‍.

English summary
Decomposed body of a 44-year-old Kannur native was found near Doha's Old Airport.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X