കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി: കൊന്നു പട്ടിക്കിട്ടു കൊടുക്കൂ... മുസ്ലിം യുവതിയ്‌ക്കെതിരെ സോഷ്യല്‍ മീഡിയ, ഹാഷ് ടാഗ് പ്രചരണവും

സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലാണ് സംഭവം

  • By Sandra
Google Oneindia Malayalam News

റിയാദ്: ഹിജാബ് ധരിക്കാതെ ഫോട്ടോക്ക് പോസ് ചെയ്ത സൗദി യുവതിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഭീഷണി സന്ദേശം. കൊന്നു കളഞ്ഞ് പട്ടിക്കിട്ടുകൊടുക്കണമെന്നാവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ യുവതിക്കെതിരെ വന്‍ പ്രചരണവും നടക്കുന്നുണ്ട്. സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലാണ് സംഭവം.

ഹിജാബ് ധരിക്കാത്ത ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിന് ശേഷം യുവതിക്കെതിരെ കടുത്ത നടപടി വേണമെന്നാവശ്യപ്പെട്ട് വലിയ പ്രചരണമാണ് നടക്കുന്നത്. ഒരു പോസ്റ്റ് യുവതിയെ കൊന്നുകളയുകയോ അല്ലെങ്കില്‍ നായ്ക്കള്‍ക്ക് യുവതിയെ വലിച്ചെറിഞ്ഞു കൊടുക്കുകയോ സൗദി ഭരണകൂടത്തോടുള്ള ആഹ്വാനം. മലക് അല്‍ ഷെഹ് രി എന്ന ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നാണ് യുവതിയുടെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ പിന്നീട് ഈ അക്കൗണ്ട് ഡിലീറ്റ് ചെയ്തതായി കണ്ടെത്തി.

x24

സോഷ്യല്‍ മീഡിയയില്‍ വിമത മാലാഖ അല്‍ ഷെഹ്രിയെ തടവിലാക്കുക എന്ന പേരില്‍ ഹാഷ്ടാഗ് പ്രചരണവും യുവതിക്കെതിരെ ആരംഭിച്ചിട്ടുണ്ട്. അതേ സമയം യുവതിയെ പിന്തുണച്ചും നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തി. സ്ത്രീകള്‍ക്കെതിരായ വിവേചന തടവറകള്‍ അവസാനിപ്പിക്കുന്നതിനുള്ള പോരാട്ടത്തിനുള്ള സമയമാണിതെന്നാണ് ഒരാളുടെ പ്രതികരണം. ധീരയാണ് യുവതിയെന്നും നിരവധി പേര്‍ വിശേഷിപ്പിച്ചു.

English summary
'Kill her, throw corpse to dogs': Saudi woman faces hate for not wearing hijab. Hash tags also spreads through social media platforms to punish the lady.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X