കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെഎംസിസി സിഎച്ച് സാഹിത്യ പുരസ്‌കാര സമര്‍പ്പണം നടക്കും

Google Oneindia Malayalam News

ഷാര്‍ജ: മലയാള പത്രപ്രവര്‍ത്തന മേഖലക്കും സാഹിത്യ രചനകള്‍ക്കും അന്തസും അര്‍ത്ഥപുഷ്ടിയും നേടികൊടുത്ത അപൂര്‍വം ചില വിശിഷ്ട വ്യക്തികളില്‍ പ്രമുഖനായ മുന്‍ കേരള മുഖ്യ മന്ത്രി സി എച്ച് മുഹമ്മദ് കോയ സാഹിബിന്റെ സ്മരണാര്‍ത്ഥം നാണയ തുട്ടുകള്‍ കൂട്ടിവെച്ച് പാവപ്പെട്ട ജീവനുകള്‍ക്ക് ആശ്വാസം നല്‍കുന്ന കെ എം സി സി യുടെ കണ്ണൂര്‍ ജില്ലാ ഘടകം, അക്ഷരങ്ങള്‍ കൂട്ടി വെച്ച് മനുഷ്യ ജീവിതം പകര്‍ത്തുന്ന സാഹിത്യകാരന്‍മാര്‍ക്ക് ഏര്‍പ്പെടുത്തിയ സി എച്ച് സാഹിത്യ പുരസ്‌കാരങ്ങള്‍ ഇന്ന് രാത്രി 7.30ന് ( 08.10.2015) യു എ ഇ യുടെ സാംസ്‌കാരിക തലസ്ഥാനമായ ഷാര്‍ജയിലെ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ വെച്ച് വിതരണം ചെയ്യും .

നവ രചനകള്‍ക്ക് ഏര്‍പ്പെടുത്തിയ സി എച്ച് പ്രവാസി തൂലിക പുരസ്‌കാരം ജീവിതത്തിന്റെ തീക്ഷണ ഭാവങ്ങള്‍ അക്ഷരങ്ങള്‍ കൊണ്ട് എങ്ങനെ പ്രതിഫലിപ്പിക്കാം എന്ന്് തെളിയിക്കുന്ന നടവഴിയിലെ നേരുകള്‍ എന്ന നോവലിന്റെ രചയിതാവ് ഷെമിക്കും സാഹിത്യത്തിലെ സമഗ്ര സംഭാവനകള്‍ക്കുള്ള സി എച്ച് അക്ഷര മുദ്ര പുരസ്‌കാരം മരിക്കാത്തവര്‍ക്കുള്ള മുന്നറിയിപ്പായി മരണം എന്ന പ്രമേയത്തെ ആസ്പദമാക്കി വായനകാരന്റെ ഹ്യദയത്തില്‍ മരണത്തിന്റെ കറുപ്പ് കുറിച്ചിട്ട മരണ പുസ്തകം എന്ന പുസ്തകത്തിന്റെ രചയിതാവ് ഒ എം അബൂബക്കറിനും നല്‍കും സര്‍ഗ വീഥിയിലെ പുതു നാമ്പായി എഴുത്തിന്റെ ലോകത്തേക്ക് കടന്നു വന്ന വിദ്ധ്യാര്‍ത്ഥിനി റിദ ജലീലിനു പ്രത്യേക ഉപഹാരവും നല്‍കും.

dubaikmcc

പരിപാടിയില്‍ പ്രമുഖ ചിന്തകനും എഴുത്തുകാരനുമായ മുസ്ലിം ലീഗ് നേതാവ് ടി എ അഹമ്മദ് കബീര്‍ എം എല്‍ എ , യു എ ഇ ലെ അറിയപ്പെടുന്ന കവിയത്രിയും നാഷണല്‍ കള്‍ച്ചറല്‍ ഡിപ്പാര്‍ട്ട്്‌മെന്റ് മേധാവിയുമായ ശൈഖ മുതൈരി എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. ദുബൈ കെ എം സി സി പ്രസിഡന്റ് പി കെ അന്‍വര്‍ നഹ, ഷാര്‍ജ കെ എം സി സി ജനറല്‍ സെക്രട്ടറി അബ്ദുല്ല മല്ലിച്ചേരി, ഷാര്‍ജ ഇന്റര്‍ നാഷണല്‍ ബുക്ക് ഫെയര്‍ എക്‌സ്‌റ്റേണല്‍ അഫയേഴ്‌സ് എക്‌സിക്യുട്ടീവ് മോഹന്‍ കുമാര്‍, ഹിറ്റ് എഫ് എം ന്യസ് ഹെഡ് സാബു, എഴുത്തുകാരന്‍ സദിഖ് കാവില്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

English summary
KMCC CH letrature award function to be held at Sharjah Indian Association Hall
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X